1470-490

ജീവന് കാവലാകുന്നവരെ ഹൃദയത്തോട് ചേർത്ത് കെ.എസ്.യു.സ്നേഹാദരവ് നൽകി.

കെ.എസ്.യു. നൽകിയ സ്നഹാദരവ് ഏറ്റുവാങ്ങി കുറ്റ്യാടി ഗവ: ഹോ: ആർ.എം.എ. ഡോ: പി.കെ.ഷാജഹാൻ, നോഡൽ ഓഫീസർ ഡോ: നിർമ്മൽ ആർ, ഡോ: നജീബ്

രഘുനാഥ്.സി പി

കുറ്റ്യാടി :- ലോക ആരോഗ്യ ദിനത്തിൽ കെ.എസ്.യു.കുറ്റ്യാടി ബ്ലോക്ക് കമ്മിറ്റി കുറ്റ്യാടി ഗവ: ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകർക്ക്സ്നേഹാദരവ് നൽകി.കോറോണ മഹാമാരിലോകത്തെ നടുക്കുന്ന സാഹചര്യത്തിൽ ബാധിക്കപെടുന്നവർക്ക് ഒപ്പം സ്വജീവൻ പണയ പെടുത്തി സഹജീവികളുടെ ആരോഗ്യ പരിപാലനത്തിനായി പ്രയത്നിക്കുന്ന ഡോക്ടർമാർ അത്യുന്നതങ്ങളിലാണെബോധം ഊട്ടിയുറപ്പിക്കുക എന്നതിന്റെ ഭാഗമായാണ് കെ.എസ്.യു ആരോഗ്യ പ്രവർത്തകരെ ഹൃദയത്തോട്
ചേർത്ത് സ്നേഹാദരവ് നൽകിയതെന്ന് കെ.എസ്.യു കുറ്റ്യാടി നിയോജക മണ്ഡലം പ്രസിഡണ്ട് രാഹുൽചാലിൽ പറഞ്ഞു.
കുറ്റ്യാടി ഗവ: താലൂക്ക് ആശുപത്രി അർ.എം.ഒ. ഡോ.പി.കെ.ഷാജഹാനും, കോവിഡ് 19 നോഡൽ ഓഫീസർ ഡോ: നിർമ്മലും, കോവിഡ് ട്രെയിനിംഗ് ഓഫീസർ ഡോ: നജീബും.
താലൂക്ക് ആശുപത്രിയെ ആസ്ഥാന കേന്ദ്രമാക്കി പൊതുജനാരോഗ്യ പ്രവർത്തകരെയും, ആരോഗ്യ വകുപ്പ് ജീവനക്കാരെയും ഏകോപിപ്പിച്ചു കൊണ്ട്,
കൊറോണയെ പ്രതിരോധിക്കാൻ വിശ്രമമില്ലാതെ പോരാടുന്ന പ്രിയപ്പെട്ട ഡോക്ടർമാർക്കും, ആരോഗ്യ ജീവനക്കാർക്കും നന്ദി രേഖപെടുത്തി.

Comments are closed.