പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് നടത്തി.

കൊടകര ഗ്രാമ പഞ്ചായത്ത് പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ കൃഷി വകുപ്പിന്റെ സഹകരണത്തോടെ നടത്തിയ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ആർ പ്രസാദൻ ഉദ്ഘാനം ചെയ്തു. വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷൻ ജോയ് നെല്ലിശ്ശേരി , മെഡിക്കൽ ഓഫീസർ ഡോ:ദീപ്തി രാജു , ഡോ: സംഗീത , ഹെൽത്ത് ഇൻസ്പക്ടർ ഹാരിസ് പറച്ചിക്കോടൻ , ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ
ഷോഗൻ ബാബു , എം.സുനിൽ , എ.രാജീവൻ, സിന്ധു , സുധീർ , കെ.സി.രാജി , നിർമല , റിനി മോൾ , കെ.പ്രിയ, ഫാർമസിസ്റ്റ് മിനി തുടങ്ങിയവർ പങ്കെടുത്തു . കോവിഡ് 19 ന്റ ഭാഗമായുള്ള സമൂഹ അടുക്കളയിലേക്ക് ജീവനക്കാരുടെ സംഭാവനയായി നൽകിയ പച്ചക്കറികൾ മെഡിക്കൽ ഓഫീസർ ഡോ ദീപ്തി രാജുവും സ്റ്റാഫ് സെക്രട്ടറി എം.സുനിലും ചേർന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ആർ. പ്രസാദന് കൈമാറി .
വിളവെടുപ്പ് നടത്തിയ പച്ചക്കറികളും സമൂഹ അടുക്കളയിലേക്ക് കൈമാറി.
Comments are closed.