
തിരുവനന്തപുരം:കോവിഡ് 19 ബാധിച്ച് വിവിധ രാജ്യങ്ങളിൽ രോഗികളുടെ എണ്ണവും മരണനിരക്കും ദിനംപ്രതി വർധിക്കുമ്പോൾ കേരളം അതിജീവനത്തിന്റെ മാതൃക. സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ച 327 പേരിൽ 56 പേർ രോഗമുക്തരായി. 17 ശതമാനമാണ് രോഗമുക്തി നിരക്ക്.
രണ്ടുപേർ മാത്രമാണ് മരിച്ചത്. രോഗം സ്ഥിരീകരിച്ച ഏഴ് വിദേശികളിൽ നാലുപേർക്ക് രോഗം ഭേദമായി. മൂന്നുപേർ ചികിത്സയിലാണ്. മാർച്ച് ഒമ്പതിനും 20നും ഇടയിൽ രോഗം സ്ഥിരീകരിച്ച 25 പേരിൽ 84 ശതമാനവും രോഗമുക്തരായി. റാന്നിയിലെ വൃദ്ധദമ്പതികളുടെയും ഗുരുതര സ്ഥിതിയിലായ ബ്രിട്ടീഷ് പൗരൻ ബ്രയാൻ നീലിന്റെയും ജീവൻ രക്ഷിക്കാനായതും കേരളത്തിന് അഭിമാനമായി.
Comments are closed.