1470-490

പെരുമ്പിലാവിൽ പോലീസുകാർക്ക് ആരോഗ്യപരിശോധന നടത്തി


കോവിഡ് 19 പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി രാവും പകലും ഉറക്കമൊഴിച്ച് സ്റ്റേഷനുകളിലും നിരത്തുകളിലെ ചെക്ക് പോസ്റ്റുകളിലും ജോലി ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥരുടെ ആരോഗ്യ പരിശോധന നടത്തി. പ്രമേഹം, രക്തസമ്മർദ്ദം തുടങ്ങിയ പരിശോധനകൾ പെരുമ്പിലാവ് സാന്ത്വനം പാലിയേറ്റീവ് ഹെൽപ്പ് ഡെസ്‌ക്കിന്റെ നേതൃത്വത്തിലാണ് നടത്തിയത്.
അക്കിക്കാവിലെ പോലീസ് ചെക്ക് പോസ്റ്റിൽ അസി. പോലീസ് കമ്മീഷ്ണർ ടി.എസ്. സിനോജ് ഉദ്ഘാടനം ചെയ്തു. സാന്ത്വനം പാലിയേറ്റീവ് പ്രസിഡന്റ് ഉസ്മാൻ കല്ലാട്ടയിൽ, വൈസ് പ്രസിഡന്റ് രാഗേഷ് പി രാഘവൻ, സെക്രട്ടറി എം.എ. കമറുദ്ദീൻ എന്നിവർ സന്നിഹിതരായി. കോട്ടോൽ ആൽഫ ക്ലിനിക്ക് ലാബ് ടെക്നീഷ്യൻ ഗീവർ കെ. ചെറിയാൻ, ജോക്കിൻ സി ജോസഫ് എന്നിവർ പ്രഷർ, ഷുഗർ പരിശോധനകൾ നടത്തി റിസൾട്ടുകൾ നൽകി. ആവശ്യമായ തുടർ പരിശോധനകളും സൗജന്യ മരുന്നു വിതരണവും നടത്തും.

Comments are closed.