1470-490

കരവിരുതിന്റെ വിസ്മയമായി ശ്രീലക്ഷമി രാജീവ്

കോട്ടക്കൽ: ലോക്ക് ഡൗൺ ഒഴിവുവേളകൾ ആനന്ദമാക്കുകയാണ് കോട്ടൂർ എ.കെ.എം ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനി കെ. ശ്രീ.ലക്ഷമി.കോവിഡ് മൂലം വിദ്യാലയങ്ങൾ അടച്ചു ഈ സമയം വീടുകളിൽ ഒതുങ്ങി കൂടുകയല്ല ഒരുക്കിയെടുകയാണ് ഈ വിദ്യാർത്ഥിനി.സോഫ്റ്റ് ടോയ്സ് നിർമ്മാണം. ടെഡി ബിയർ , മറ്റു മൃഗങ്ങൾ എന്നിവയാണ് ഇത്തരത്തിൽ പ്രധാനമായും ഉണ്ടാക്കുന്നത്. ആവശ്യമായ ആകൃതിയിൽ തുണി മുറിച്ചെടുത്ത് തുന്നി അവയിൽ തുണിയോ അതോ പഞ്ഞിയോ സ്പോഞ്ചോ നിറച്ച് വളരെ എളുപ്പത്തിൽ സോഫ്റ്റ് ടോയ്സ് ഉണ്ടാക്കാനാകും എന്ന് തെളിയിച്ചിരിക്കുകയാണ് ഈ വിദ്യാർത്ഥിനി. പെയിന്റും, ഫേബ്രിക് കളറും ഉപയോഗിച്ചാണ് പാഴ് വസ്തുക്കളായി വലിച്ചെറിയുന്ന കുപ്പികൾക്ക് മുകളിലാണ് ചിത്രം വരയ്ക്കുന്നത്. ഗ്ലാസ് കുപ്പികൾ, പ്ലാസ്റ്റിക് കുപ്പികൾ, പേപ്പർ, തുണികൾ എന്നിവയിലെല്ലാം വിരിയുന്ന രൂപങ്ങളെല്ലാം അവൾ സുഹൃത്തുക്കൾക്കും ,അയൽവാസികൾക്കും സമ്മാനിക്കാറുണ്ട് പാഴ് വസ്തുക്കൾ എന്ത് കിട്ടിയാലും അതിനെ വർണ്ണഭമായ രീതിയിൽ മാറ്റിയെടുക്കുകയാണ് ഈ വിദ്യാർത്ഥിനി..

Comments are closed.