1470-490

ഉദ്ധ്യോഗസ്ഥർക്ക് ഇളനീർ സംഘടിപ്പിച്ച് നൽകി ”വോയ്സ് ഓഫ് തോട്ടു മൂല”

കൊയിലാണ്ടി: നടുവണ്ണൂർ കാവിൽ പ്രദേശത്ത് പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന വോയ്സ് ഓഫ് തോട്ടുമൂല വാട്സപ്പ് കൂട്ടായ്മയുടെ കീഴിൽ മുന്നൂറോളം ഇളനീർ വിതരണം നടത്തി.
ആരോഗ്യ വകുപ്പ് , പോലീസ് ഉദ്യോഗസ്ഥർക്കും വില്ലേജ് അധികൃതർക്കുമാണ് ഇളനീർ നൽകിയത് .
പേരാമ്പ്ര ബാലുശ്ശേരി മേപ്പയൂർ പയ്യോളി കൊയിലാണ്ടി അത്തോളി പരിധിയിലുള്ള ആരോഗ്യo ,പോലീസ് ,വില്ലേജ് അധികൃതർക്കമാണ് ഇള നീർ വിതരണം ചെയ്തു കൊണ്ട് നാടിൻറെ സ്നേഹം പങ്ക് വെച്ചത്
മുന്നൂറോളം ഇളനീർ കളാണ് പ്രദേശത്തെ വീടുകളിൽ നിന്ന് സമാഹരിച്ച് മൂന്ന് വാഹനങ്ങളിലായി ആരോഗ്യ പ്രവർത്തകരുടെ എല്ലാ കരുതലും നിർദ്ദേശങ്ങളും അനുസരിച്ചുകൊണ്ട് വിവിധ കേന്ദ്രങ്ങളിൽ ജോലിചെയ്യുന്ന ഉദ്യോഗസ്ഥർക്ക് എത്തിച്ച് നൽകിയിട്ടുള്ളത്.

Comments are closed.