1470-490

മനുഷ്യാവകാശ പ്രവർത്തവകരെന്ന പേരിൽ തട്ടിപ്പ്;സി പി എം ബ്രാഞ്ച് സെക്രട്ടറിയെ പാർട്ടി പുറത്താക്കി

പഴയന്നൂർ:മനുഷ്യാവകാശ പ്രവർത്തകരെന്ന് തെറ്റിദ്ധരിപ്പിച്ച് കടകളിൽ നിന്ന് സാധനങ്ങൾ തട്ടിയ കേസിൽ ഒരാളെ കൂടി അറസ്റ്റ് ചെയ്തു. തട്ടിപ്പ് സംഘത്തിന്റെ ഡ്രൈവർ
സി പി എം ചേലക്കോട് ബ്രാഞ്ച് സെക്രട്ടറിയും ലോക്കൽ കമ്മിറ്റി അംഗവുമായ ചേലക്കോട് മാങ്ങോട്ടു പീടികയിൽ ഫൈസൽ (38)നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ പാർട്ടി അംഗത്വത്തിൽ നിന്ന് അന്വേഷണ വിധേയമായി സസ്പെൻറ് ചെയ്തു.
കഴിഞ്ഞ ദിവസം പഴയന്നൂരിലെ റംല സൂപ്പർ മാർക്കറ്റിൽ നിന്നും സാധനങ്ങൾ വാങ്ങി പണം നൽകാതെ മുങ്ങുന്നതിനിടയിൽ പിടിയിലായ വാഹനത്തിന്റെ ഡ്രൈവറാണ് ഫൈസൽ. തട്ടിപ്പ് കേസിലെ പ്രതികളായ പട്ടാമ്പി ഞാങ്ങാട്ടിരി അമനത്ത് പുത്തൻപീടികയിൽ മുസ്തഫ (49), നാട്യൻചിറ കുളങ്ങരമoത്തിൽ നസീമ (38) എന്നിവരെ പോലീസ് കസ്റ്റഡിയിൽ വാങ്ങി നാട്യൻചിറയിലെ വീട്ടിൽ തെളിവെടുപ്പിന് കൊണ്ടുവന്ന് പരിശോധന നടത്തിയപ്പോഴാണ് ഫൈസലും തട്ടിപ്പ് സംഘത്തിലെ പ്രധാന കണ്ണിയാണെന്ന് പോലീസ് മനസിലാക്കിയത്. ബൊലേറൊ ജീപ്പിൻ്റെ മുൻവശത്ത് ചില്ലിൽ ഹുമാൻ റൈറ്റ്സ് എന്ന് ചുവന്ന അക്ഷരത്തിലും നീല ചെറിയ ബോർഡിൽ വെള്ള അക്ഷരത്തിൽ മുൻപിലും പുറകിലും പ്രസിഡൻ്റ് ഹുമാൻ റൈറ്റ്സ് ഓർഗനൈസേഷൻ ബോർഡ് വെച്ചായിരുന്നു ഇവരുടെ യാത്ര. പ്രധാന പ്രതികളെ അറസ്റ്റ് ചെയ്ത സമയത്ത് തട്ടിപ്പിനെക്കുറിച്ച് അറിയില്ലെന്നും ഡ്രൈവറായി വിളിച്ചപ്പോൾ വന്നതാണെന്നും പറഞ്ഞ ഫൈസലിനെ പ്രതി പട്ടികയിൽ നിന്ന് അന്ന് ഒഴിവാക്കിയിരുന്നു.
പഴയന്നൂർ സി.ഐ. പി.സി. ചാക്കോ, എസ്.ഐ ജയപ്രദീപ് എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്.

Comments are closed.