1470-490

മനുഷ്യാവകാശ പ്രവർത്തകൻ ചമഞ്ഞ് തട്ടിപ്പ്; സി പി എം പങ്ക് അന്വേക്ഷിക്കണം.

പഴയന്നൂർ:മനുഷ്യാവകാശകമ്മീഷന്‍ ചമഞ്ഞ് തട്ടിപ്പ് നടത്തിയ കേസില്‍ സി പി എം പങ്ക് കൂടി അന്വേഷിക്കണമെന്ന് കെ.പി.സി.സി – ഒ.ബി.സി. ഡിപ്പാര്‍ട്ട്‌മെന്റ് ജില്ലാചെയര്‍മാനും ചേലക്കര ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റുമായ ടി.ഗോപാലകൃഷ്ണന്‍ ആവശ്യപ്പെട്ടു.

2020 ഏപ്രില്‍ രണ്ടാം തിയതി പ്രതികളായ മുസ്തഫ,നസീമ എന്നിവര്‍ക്കൊപ്പം ഫൈസലും കൂടെയുണ്ടായിരുന്നു. സി പി എം ബ്രാഞ്ച് സെക്രട്ടറിയായ ഫൈസല്‍ ഉന്നത ഇടപെടലിലൂടെയാണ് അന്ന് അറസ്റ്റില്‍ നിന്ന് ഒഴിവാക്കപ്പെട്ടത്. അന്വേഷണ ഉദ്യോഗസ്ഥന്‍ സി പി എം പാര്‍ട്ടിക്ക് വഴങ്ങാതായതോടെയാണ് ഫൈസല്‍ അറസ്റ്റില്‍ ആകുന്നതും.

സ്വയം തൊഴില്‍ നിര്‍മാണ യൂണിറ്റ് തുടങ്ങാന്‍ കോണ്‍ഗ്രസ് നേതാവ് ഗൂഢാലോചന എന്ന വ്യാജേന ചിലപത്രങ്ങളില്‍ വന്ന വാര്‍ത്ത ആളുകളെ തെറ്റിദ്ധരിപ്പിക്കാനാണെന്നും,സി പി എം പാര്‍ട്ടിയെ സഹായിക്കാനാണ്. പ്രതിപ്പട്ടികയിലുള്ള പാര്‍ട്ടി നേതാവിനെ പുറത്താക്കാന്‍ സി പി എം ആര്‍ജ്ജവം കാണിക്കണം.

ഇവരുടെ തട്ടിപ്പുകളെ കുറിച്ചും സി പി എം പങ്കിനെ കുറിച്ചും വിശദമായ അന്വേഷണം പോലീസ് നടത്തണമെന്ന് ആവശ്യപ്പെട്ട് ഉന്നതാധികാരികള്‍ക്ക് പരാതി നല്‍കാന്‍ തീരുമാനിച്ചതായും ടി.ഗോപാലകൃഷ്ണന്‍ അറിയിച്ചു.

Comments are closed.