1470-490

കോവിഡ് 19 : 150 നിർധന കുടുംബങ്ങൾക്ക് ഭക്ഷ്യധാന്യ കിറ്റുകൾ


കോവിഡ് 19 വൈറസ് വ്യാപനത്തോടുബന്ധിച്ച് മുല്ലശ്ശേരിയിൽ 150 കുടുംബങ്ങൾക്ക് ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്ത് വയലോരം കലാസാംസ്‌കാരിക വേദി. മുല്ലശ്ശേരി ഗ്രാമപഞ്ചായത്ത് 12 ആം വാർഡിൽ മണൽപുഴ താണവീഥിയിൽ മുരളി പെരുനെല്ലി എം.എൽ.എയാണ് വിതരണം നിർവ്വഹിച്ചത്. ലോക്ക് ഡൗൺ കാലത്ത് ഒരു കൈത്താങ്ങ് എന്ന ആശയത്തോടെ അരി, പരിപ്പ്, പയർ, ചെറുപയർ, ചായപ്പൊടി, മുളക് പൊടി, മല്ലിപ്പൊടി എന്നിവ അടങ്ങുന്ന ഭക്ഷ്യധാന്യ കിറ്റാണ് 150 നിർധന കുടുംബങ്ങൾക്ക് വിതരണം ചെയ്തത്.
വിതരണ വേളയിൽ പഞ്ചായത്ത് പ്രസിഡന്റ് എ.പി. ബെന്നി, വാർഡ് മെമ്പർ ജയ വാസുദേവൻ, വയലോരം കലാസാംസ്‌കാരിക വേദി സെക്രട്ടറി വിഷ്ണു പി.എസ്, പ്രസിഡന്റ് ജിതിൻ ലാൽ എം.പി, ട്രഷറർ വിശാൽ കെ.എസ്, ക്ലബ്ബ് മെമ്പർമാരായ ജേഷ് വി.എസ്, ജിഷ്ണു പി.എസ്, ധനേഷ് കെ വി, സുനിലൻ പി.എം എന്നിവർ നേതൃത്വം നൽകി.

Comments are closed.