1470-490

കൊറോണ പോരാട്ടം-അഗ്നി സുരക്ഷാ സേനയ്ക്ക് ആദരമായി എൻ.ജി. ഒ അസോസിയേഷന്റെ കൈത്താങ്ങ്

അഗ്‌നി സുരക്ഷാ ജീവനക്കാർക്ക് എൻ.ജി.ഒ. അസോസിയേഷൻ പ്രവർത്തകർ സമാഹരിച്ച സുരക്ഷാ ഉപാധികൾ ജില്ലാ സെക്രട്ടറി പ്രേംനാഥ് മംഗലശ്ശേരിയിൽ നിന്ന് റീജ്യണൽ ഫയർ ഓഫീസർ കെ.അബ്ദുൾ റഷീദ് ഏറ്റുവാങ്ങുന്നു.

കോഴിക്കോട്: പതിനായിരത്തോളം പൊതു ഇടങ്ങൾ അണുവിമുക്തമാക്കാൻ മുന്നിട്ടിറങ്ങിയ സംസ്ഥാനത്തെ അഗ്നി സുരക്ഷാ ജീവനക്കാർക്ക് സുരക്ഷാ ഉപാധികൾ എത്തിച്ച് കേരളാ എൻ.ജി.ഒ. അസോസിയേഷന്റെ ആദരം. അസോസിയേഷൻ ജില്ലാ സെക്രട്ടറി പ്രേംനാഥ് മംഗലശ്ശേരിയിൽ നിന്ന് റീജ്യണൽ ഫയർ ഓഫീസർ കെ.അബ്ദുൾ റഷീദ് ഏറ്റുവാങ്ങി. എൻ.ജി.ഒ. അസോസിയേഷൻ മീഞ്ചന്ത ബ്രാഞ്ച് പ്രസിഡണ്ട് വി.പി. ജംഷീർ, സ്റ്റേഷൻ ഓഫീസർ പി.വി.വിശ്വാസ്, അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ, പി.കെ.ബഷീർ എന്നിവർ സംബന്ധിച്ചു.ജില്ലയിൽ ഒൻപത് ഫയർ സ്റ്റേഷനുകളിലായി 330 ജീവനക്കാരാണ് അഹാേരാത്രം കൊറോണ പ്രതിരോധ രംഗത്തുള്ളത്. ഇവർക്ക് ആവശ്യമായ 2000 ത്രീ ലെയർ മുഖാവരണങ്ങൾ, ഗ്ലൗസുകൾ, സാനിറ്റൈസർ, ഡെറ്റോൾ, സോപ്പുകൾ, ഹാന്റ് വാഷ്, ടവലുകൾ എന്നിവയാണ് അസോസിയേഷൻ ആദ്യഘട്ടമായി എത്തിച്ചു കൊടുത്തത്.

Comments are closed.