1470-490

ദണ്ഡിയാത്രയുടെ സ്മരണ പുതുക്കി കൊറോണ ജാഗ്രതാ ദിനം ആചരിച്ചു.

കൊറോണ ജാഗ്രത സദസ്സിൽ ബ്ലോക്ക് വൈസ് പ്രസിഡന്റ് കെ പി അബ്ദുൾ മജീദ്‌ ജാഗ്രത സന്ദേശ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുന്നു

കുറ്റ്യാടി:ദണ്ഡിയാത്രയുടെ തൊണ്ണൂറാം വാർഷികത്തിന്റെ ഭാഗമായി കുറ്റ്യാടി ടൗൺ ബൂത്ത് കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ കൊറോണ ജാഗ്രത ദിനമായി ആചരിച്ചു.
ഇതിന്റെ ഭാഗമായി ആരോഗ്യ മാർഗനിർദ്ദേശങ്ങൾ പാലിച്ചുകൊണ്ട് മഹാത്മജിയുടെ ഛായാചിത്രത്തിൽ പുഷ്പാർച്ചനയും,ആരോഗ്യ പ്രവർത്തകർക്ക് നന്ദി രേഖപെടുത്തി. ബ്ലോക്ക് വൈസ് പ്രസിഡന്റ് കെ പി അബ്ദുൾ മജീദ് ജാഗ്രതാ സന്ദേശ പ്രതിജ്ഞ ചൊല്ലി കൊടുത്തു. തെക്കേക്കര മുഹമ്മദലി അധ്യക്ഷത വഹിച്ചു. തെരുവത്ത് കേളോത്ത് അബ്ദുല്ല, വി കെ സലാം എന്നിവർ പ്രസംഗിച്ചു

Comments are closed.