1470-490

പച്ചക്കറി കിറ്റ് വിതരണം ചെയ്തു.

പച്ചക്കറികൾ പാക്ക് ചെയ്യുന്നു

കോട്ടക്കൽ: എസ്.ഡി.പി.ഐ. എടരിക്കോട് പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പഞ്ചായത്തിലെ നിരവധി കുടുംബങ്ങൾക്ക് പച്ചക്കറി കിറ്റ് വിതരണം ചെയ്തു. ലോക് ഡൗണുമൂലം പ്രയാസമനുഭവിക്കുന്ന കുടുംബങ്ങൾക്ക് ആശ്വാസമേകിക്കൊണ്ട് അത്യാവശ്യമായ പച്ചക്കറികൾ ഉൾപ്പെടുത്തിയ കിറ്റുകളാണ് നൽകിയത്. അന്യായമായി വില കയറ്റി ജോലിയും കൂലിയുമില്ലാതെ കുടുങ്ങിയ സാധാരണക്കാരെ പിഴിയുന്ന തരത്തിൽ ചില വ്യാപാരികൾ അവസരം മുതലെടുക്കുന്നത് ഇല്ലാതാകാനും, സാധാരണ ജനങ്ങളുടെ പ്രായാസങ്ങൾ അകറ്റാനുമാണ് തങ്ങൾ ഇത്തിരത്തിലുള്ള പ്രവർത്തികൾ ചെയ്യുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു. ആദ്യഘട്ടത്തിൽ ഒരാഴ്ച കാലം പഞ്ചായത്തിലെ ഏതാണ്ട് മുഴുവൻ വിഡുകളിലും വിതരണം ചെയ്യാനാണ് കമ്മിറ്റി ഉദേഷിക്കുന്നത്. വിതരണത്തിന് കെ.പി. ലത്തീഫ് മാസ്റ്റർ, സമീർ പോക്കാട്ട്, പുന്നക്കോടൻ അയ്യൂബ്, നസ്റുദ്ധീൻ, പന്തക്കൻ അബുബക്കർ സിദ്ധീഖ്. എന്നിവർ നേതൃത്വം നൽകി.

Comments are closed.