1470-490

ഹരിത പ്രോട്ടോകോള്‍ പാലിച്ച് ഭക്ഷണം വിതരണം ചെയ്ത് ചാലക്കുടി നഗരസഭ മാതൃകയാകുന്നു.

ദിവസവും മുന്നൂറിലധകം പേര്‍ക്ക് സമൂഹ അടുക്കളയില്‍ നിന്ന് രണ്ട് നേരം ഭക്ഷണം വിതരണം ചെയ്യുന്നു. അടുക്കള ആരംഭിച്ചത് മുതല്‍ ഈ ദിവസം വരേയും വാഴയിലയില്‍ മാത്രമാണ് പൊതിച്ചോര്‍ വിതരണം ചെയ്യുന്നത്.വിതരണത്തിന് കൊണ്ട് പോകുന്നത് തുണി സഞ്ചികളിലും,കാര്‍ഡ് ബോര്‍ഡ് ബോക്സുകളിലുമാണ്.തുടര്‍ന്നും ഹരിത ത പ്രോട്ടോകോള്‍ പാലിച്ച് തന്നെ അടുക്കള പ്രവര്‍ത്തിക്കുകയുള്ളൂവെന്ന് സമൂഹ അടുക്കളക്ക് നേതൃത്വം നല്‍കുന്ന ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷ ബിജി സദാനന്ദനും,പാര്‍ലമെന്‍ററി പാര്‍ട്ടി ലീഡറും,ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷനുമായ പി.എം.ശ്രീധരനും പറഞ്ഞു

സഹകരണ സംഘങ്ങള്‍,വിവിധ സംഘടനകള്‍,വ്യക്തികള്‍ എന്നിവരില്‍ നിന്നുമാണ് അടുക്കളയിലേക്കാവശ്യമായ സാധനങ്ങള്‍ ലഭ്യമാക്കുന്നത്.യുവജന സംഘടനകളും,വ്യക്തികളുമാണ്  വാഴയിലകള്‍ ആവശ്യാനുസരണം എത്തിച്ച് നല്‍കുന്നത്.ഏഐവൈഎഫ്, ഡി.വൈ.എഫ്.ഐ, യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍,നഗരസഭ കൗണ്‍സിലര്‍ കെ.എം.ഹരിനാരായണന്‍ തുടങ്ങങിയവര്‍ വളന്‍റിയര്‍മാരായി പ്രവര്‍ത്തിച്ച് പൊതിച്ചോറുകള്‍ എത്തിച്ച് നല്‍കുന്നു.

കൗണ്‍സിലര്‍മാരായ ശശി.കെ.കോട്ടായി,വി.സി.ഗണേശന്‍ തുടങ്ങിയവരോടൊപ്പം അമ്പാടി ഉണ്ണി,യൂ.എസ്.അജയകുമാര്‍,കെ.ബി.സുനില്‍കുമാര്‍,മധു ചിറയ്ക്കല്‍,കുടുംബശ്രീ പ്രവര്‍ത്തകര്‍,നഗരസഭ ജീവനക്കാര്‍ തുടങ്ങിയവര്‍ പൊതിച്ചോറുകള്‍ പൊതിയുന്നതിനും,ഭക്ഷണം തയ്യാറാക്കുന്നതിനും സഹായികളായി പ്രവര്‍ത്തിയ്ക്കുന്നു.ഇന്‍ഡ്യന്‍ കോഫി ഹൗസ് ജീവനക്കാരന്‍ രാജുവാണ് എല്ലാ ദിവസവും വ്യത്യസ്തമായ വിഭവങ്ങളോടെ   രുചികരമായ ഭക്ഷണം തയ്യാറാക്കുന്നത്.

Comments are closed.