1470-490

യാത്രക്കാര്‍ ജില്ലാ കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടണം: ജില്ലാ കലക്ടര്‍

മാര്‍ച്ച് 15ന് വൈകീട്ട് 6.30 നും ഏഴിനും ഇടയില്‍ കോഴിക്കോട് റെയില്‍വേ സ്‌റ്റേഷന്‍ പ്ലാറ്റ്‌ഫോം ഒന്നില്‍ ഉണ്ടായിരുന്ന കോഴിക്കോട് സ്വദേശികളും അന്നേദിവസം നിസാമുദ്ദീന്‍-തിരുവനന്തപുരം എക്‌സ്പ്രസില്‍ (നമ്പര്‍- 22634) സ്ലീപ്പര്‍ കോച്ച് നമ്പര്‍ അഞ്ചില്‍ (എസ്5) യാത്ര ചെയ്ത കോഴിക്കോട് നിവാസികളായ മുഴുവന്‍ യാത്രക്കാരും ഉടന്‍ ജില്ലാ കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. മറ്റ് ജില്ലകളിലെ യാത്രക്കാര്‍ അതത് ജില്ലാ കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടണമെന്നും നിര്‍ദ്ദേശിച്ചു. കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായാണ് നിര്‍ദ്ദേശം.

ഇതുകൂടാതെ മാര്‍ച്ച് 22ന് വൈകീട്ട് 6.30 നും ഏഴിനും ഇടയില്‍ കോഴിക്കോട് റെയില്‍വേ സ്‌റ്റേഷന്‍ പ്ലാറ്റ്‌ഫോം നാലില്‍ ഉണ്ടായിരുന്ന കോഴിക്കോട് സ്വദേശികളും നവയുഗ് എക്‌സ്പ്രസില്‍ (നമ്പര്‍- 16688) സ്ലീപ്പര്‍ കോച്ച് നമ്പര്‍ നാലില്‍ (എസ്-4) യാത്ര ചെയ്ത കോഴിക്കോട് നിവാസികളായ മുഴുവന്‍ യാത്രക്കാരും കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടണം.

മാര്‍ച്ച് 21 ന് നെടുമ്പാശ്ശേരിയില്‍ എത്തിയ ദുബൈ-കൊച്ചി എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഐ.എക്‌സ് 434 വിമാനത്തിലെ കോഴിക്കോട് ജില്ലയിലെ യാത്രക്കാരും ഉടന്‍ കണ്‍ട്രോള്‍റൂമുമായി ബന്ധപ്പെടണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. ഇവര്‍ 28 ദിവസം വീട്ടില്‍ തന്നെ നിര്‍ബന്ധമായും ഐസൊലേഷനില്‍ കഴിയണം. യാതൊരു കാരണവശാലും നേരിട്ട് ആശുപത്രികളിലേക്ക് പോകാന്‍ പാടില്ലെന്നും കലക്ടര്‍ അറിയിച്ചു.

കണ്‍ട്രോള്‍റൂം നമ്പര്‍: 0495 2373901, 2371471, 2371002., ദിശ നമ്പര്‍: 1056, 0471 2552056.

Comments are closed.