1470-490

തൃശ്ശൂരില്‍ പോലീസിന് പിന്നാലെ എക്സെെസും ഡ്രോണുകള്‍ ഉപയോഗിച്ച് പരിശോധന ശക്തമാക്കി..

പോലീസ് ലോക്ഡൗണ്‍ ലംഘിക്കുന്നവരെ പിടികൂടാനാണെങ്കില്‍ എക്സെെസ് വ്യാജവാറ്റ് കണ്ടുപിടിക്കാനാണ് ഡ്രോണുകളെ ഉപയോഗിക്കുന്നത്.ഡ്രോണ്‍ ഉപയോഗിച്ച മൂന്നാം ദിനംതന്നെ 650 ലിറ്റര്‍ വാഷും വാറ്റുപകരണങ്ങളുമാണ് പിടികൂടിയത്..

ലോക്ഡൗണിന്‍റെ പശ്ചാതലത്തില്‍
തൃശൂർ ജില്ലയുടെ മലയോരമേഖലയിൽ വൻ തോതിൽ ചാരായം വാറ്റി വിൽക്കുന്നതായി നേരത്തെ തന്നെ എക്സെെസ് ഇന്‍റെലിജന്‍സിന് വിവരം ലഭിച്ചിരുന്നു. എക്സൈസിന് കടന്ന് ചെല്ലാൻ പറ്റാത്ത സ്ഥലങ്ങളിലാണ് കൂടുതലും വാറ്റ് നടക്കുന്നത്. ഇതോടെയാണ് ഡ്രോൺ അടക്കമുള്ള സംവിധാനങ്ങളുമായി എക്സെെസും രംഗത്തിറങ്ങിയത്. ഡ്രോണ്‍ ഉപയോഗിച്ച മൂന്നാം ദിനം തന്നെ 650 ലിറ്റര്‍ വാഷും വാറ്റുപകരണങ്ങളുമാണ്
പിടികൂടാനായത്. ചാലക്കുടി പുഷ്പഗിരി വട്ടവയൽ എസ്റ്റേറ്റിനോട് ചേർന്ന വന ഭൂമിയില്‍ നിന്നാണ് ഡ്രോൺ ഉപയോഗിച്ച് നിരീക്ഷണം നടത്തി എക്സൈസ് സംഘം വാറ്റ് കേന്ദ്രം കണ്ടെത്തിയത്. സാധാരണ ഗതിയിൽ കടന്നു ചെല്ലാൻ ദുർഘടമായ പ്രദേശത്തായിരുന്നു വാറ്റ് നടന്നിരുന്നത്. എക്സെെസ് ഇന്‍റെലിജന്‍സും ചാലക്കുടി എക്സൈസ് റേഞ്ച് പാർട്ടിയും സംയുക്തമായാണ് പരിശോധന നടത്തിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. പരിശോധനയിൽ 650 ലിറ്റർ വാഷിന് പുറമെ വാറ്റുപകരണങ്ങളും, ഗ്യാസ്‌ സിലിണ്ടറുകൾ, പാത്രങ്ങൾ എന്നിവയും കണ്ടെത്തി കേസ് എടുത്തു.
കഴിഞ്ഞ ദിവസം ജില്ലയിലെ മതിലകം, നെൻമണിക്കര കല്ലൂര്‍ ഭാഗങ്ങളിൽ വാറ്റ് കേന്ദ്രങ്ങൾ കണ്ടെത്തിയിരുന്നു.
റെയ്ഡ് വിജയമായതോടെ വരും ദിവസങ്ങളിലും ഡ്രോണിന്‍റെ സഹായത്താല്‍ റെയ്ഡുകൾ 1 ശക്തമാക്കാനാണ് അധികൃതരുടെ തീരുമാനം.

Comments are closed.