1470-490

ചക്കയുണ്ടോ എന്ന് ചോദിക്കേണ്ടതില്ല ചക്കയുമായി ഷമീർ മാഷ് എത്തിയിരിക്കും


അധ്യാപകനും പൊതു പ്രവർത്തകനുമായ പി.കെ.ഷമീർ ചങ്ങരംകുളം ചക്ക വിതരണം ചെയ്യുന്നു

രഘുനാഥ്.സി.പി

കുറ്റ്യാടി: കൊറോണഭയത്തിൽ നാട് ഭയാശങ്കയുടെ നിഴലിൽ കഴിയുമ്പോൾ മലയാളികളുടെ മുഖ്യ ഭക്ഷണമായിരുന്ന ചക്ക പ്രീയ നാട്ടുക്കാർക്ക് എത്തിക്കുകയാണ് അധ്യാപകനായ പി.കെ.ഷമീർ.പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി
ആവശ്യമായ ഭക്ഷ്യ വസ്തുക്കളും പച്ചക്കറികളും വീടുകളി എത്തിക്കുന്ന സന്നദ്ധ പ്രവർത്തകരുടെ കൂടെ സമീർ മാഷ് ഒപ്പമുണ്ടാവും. ഈ അവസരത്തിലാണ് ഏവർക്കും ഇഷ്ടപെട്ടതും ഗുണകരവുമായ ചക്കകൾ ശേഖരിച്ച് വീടുകളിലെത്തിക്കാം എന്ന ആശയമുദിച്ചതെന്ന് മരുതോങ്കര പഞ്ചായത്തിലെ അടുക്കത്ത് എം.എ.എം.യു.പി സ്കൂളിലെ അധ്യാപക നായ ഇദ്ദേഹം പറയുന്നത്. കിട്ടാവുന്നിത്തോളംചക്കകൾ ശേഖരിച്ച് നാട്ടിൻ പുറങ്ങളിലെ വീടുകളിൾ ചക്കകൾ എത്തിക്കുകയാണ്. പെട്ടെന്ന് വന്ന് ചേർന്ന കോറോണ കാലത്ത് ജോലിക്ക് പോകാൻ കഴിയാത്തതുകൊണ്ട് തന്നെ ജീവിത പ്രയാസങ്ങൾ അനുഭവപ്പെടുമ്പോൾ .ഒരു കാലത്ത് വീടുകളിലെ അടുക്കളയിൽ മുഖ്യ ഭക്ഷ്യ വസ്തുവായിരുന്ന ചക്കയെ വീണ്ടും എത്തിക്കുകയാണ്.വീട്ടുപറമ്പിലെയും മറ്റു സ്ഥലങ്ങളിലെയും ചക്കകളാണ് ആദ്യഘട്ടത്തിൽ വിതരണം നടത്തിയത്.കുന്നുമ്മൽ പഞ്ചായത്തിലെ പൊട്ടകുളങ്ങര എസ്.പി.കോളനിയിലെ പതിമൂന്നോളം വീടുകളിൽ ഓരൊ വലിയ ചക്ക വീതം അധ്യാപകനും സഹായി എൻ.കെ.റഹീസും എത്തിച്ചു നൽകിയത് .ഭക്ഷ്യ വസ്തുക്കളുടെ പ്രയാസം നേരിടുന്ന കോളനികളിൽ അടുത്ത ദിവസവും ചക്കകൾ എത്തിച്ചു നൽകുമെന്ന് ഈ യുവ അധ്യാപകൻ പറഞ്ഞു

Comments are closed.