1470-490

പാഥേയം കമ്മ്യൂണിറ്റി കിച്ചൻ ക്രമക്കേട്‌ ‌ അന്വേഷിക്കണം-മുസ്ലിം ലീഗ്‌

മലപ്പുറം:കോവിഡ്‌ 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായ്‌ ലോക്‌ ഡൗണിൽ കഴിയുന്നവർക്കായ്‌ പൊന്നാനി മണ്ഡലത്തിലെ പഞ്ചായത്ത്‌ തലത്തിൽ നടത്തുന്ന കമ്മ്യൂണിറ്റി കിച്ചന്റെ നടത്തിപ്പിലേക്ക്‌ വിഭവങ്ങൾ സമാഹരിച്ച്‌ വിതരണം ചെയ്യുന്നതിനായി സ്ഥലം എം എൽ എയും നിയമസഭാ സ്പീക്കറുമായ പി ശ്രീരാമകൃഷ്ണന്റെ നേതൃത്വത്തിൽ നടത്തി വന്നിരുന്ന പാഥേയം പദ്ദതിയിലെ ക്രമക്കേടുകൾ അന്വേഷിക്കണമെന്ന് മുസ്ലീം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി അഡ്വ: യു എ ലത്തീഫും, വൈസ് പ്രസിഡണ്ട് അശ്റഫ് കോക്കൂരും ആവശ്യപ്പെട്ടു.

പൊതു സമൂഹത്തിൽ നിന്നും ഈ പ്രതിസന്ധികാലത്ത്‌ സമാഹരിച്ച വിഭവങ്ങളുടെ വിതരണം സുതാര്യമല്ലാതാകുന്നത്‌ പ്രതിഷേധാർഹമാണന്നും

ഈ അഴിമതി പുറത്ത്‌ കൊണ്ട്‌ വന്ന മണ്ഡലത്തിലെ യു ഡി എഫ്‌ നേതാക്കൾക്കെതിരെ ഭരണത്തിന്റെ തണലിൽ കള്ള കേസുകൾ നൽകുമെന്ന സ്പീക്കറുടെ നിലപാടിനെ രാഷ്ട്രീമായ് നേരിടുമെന്നും നേതാക്കൾ കൂട്ടിച്ചേർത്തു.

മുഹമ്മദ് ഫാഇസ് ടി
9961868388

Comments are closed.