1470-490

കിടപ്പിലായ രോഗികൾക്ക് പെൻഷൻ വിതരണം ഉടൻ നൽകണം. മുസ്ലിം ലീഗ്

കുറ്റ്യാടി: കിടപ്പിലായ രോഗികൾക്ക് ആശ്വാസമായി നൽകുന്ന സംരക്ഷണ പെൻഷൻ എത്രയും പെട്ടെന്ന് വിതരണം ചെയ്യണമെന്ന്
വേളം പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി ആവശ്യപ്പെട്ടു.കഴിഞ്ഞ യു.ഡി.എഫ്.സർക്കാർ നടപ്പിലാക്കിയ ഈ പദ്ധതിയോട് എൽ.ഡി.എഫ് സർക്കാർ
പുറം തിരിഞ്ഞ് നിൽക്കുന്നത്
അവശത അനുഭവിക്കുന്ന
പാവങ്ങളോടുള്ള വെല്ലുവിളിയാണ്. മാസങ്ങളായി മുടങ്ങിക്കിടക്കുന്ന ഈ
പെൻഷൻ കൊറോണ കാലഘട്ടങ്ങളിലെങ്കിലും വിതരണം ചെയ്യണം. ഈ ആവശ്യമുന്നയിച്ച് മുഖ്യമന്ത്രി, വകുപ്പ് മന്ത്രി, എം.എൽ.എ എന്നിവർക്ക്
നിവേദനം നൽകാനും തീരുമാനിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടിന്റെ നേതൃത്വത്തിൽ നടക്കുന്ന കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾക്ക് ആവശ്യമായ പിന്തുണ നൽകും.ആർ.ആർ.ടി. വളണ്ടിയർമാരെ സന്നദ്ധ പോർട്ടലിൽ റജിസ്റ്റർ ചെയ്യിക്കാനും സന്നദ്ധ സേവനം നടത്തുന്ന വൈറ്റ്ഗാർഡിന് സഹായം നൽകാനും തീരുമാനിച്ചു. ഓൺലൈനിൽ ചേർന്ന യോഗത്തിൽ ആക്ടിംഗ് പ്രസിഡണ്ട് ബഷീർ മാണിക്കോത്ത് അദ്ധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടരി പി.കെ.ബഷീർ സ്വാഗതം പറഞ്ഞു. മുന്നൂൽ മമ്മു ഹാജി, വി.അമ്മത് മാസ്റ്റർ, ഗ്രാമപഞ്ചായത്ത് പ്രസി സണ്ട് വി.കെ.അബ്ദുല്ല, ടി.കെ.മുഹമ്മദ് റിയാസ്, പറമ്പത്ത് മൊയ്തു മൗലവി, ഇ.വി.അബ്ദുറഹിമാൻ, ടി.കെ.അബ്ദുൽ കരീം, കോമത്ത് കണ്ടി അമ്മത്, കെ.ടി.ബഷീർ, വി.പി.അബ്ദുല്ല, മലയിൽ കാസിം, ടി.കെ.മഹമൂദ്, ടി.കെ.റഫീഖ്, എ.കെ.അജ്മൽ, കെ.കെ.മൊയ്തു മാസ്റ്റർ തുടങ്ങിയവർ പ്രസംഗിച്ചു.

Comments are closed.