1470-490

കുന്നംകുളം നഗരസഭയിൽ മരുന്നുകൾ ഹോം ഡെലിവറി


കുന്നംകുളം നഗരസഭയിൽ മരുന്നുകൾ ഹോം ഡെലിവറി നടത്തുന്നതിന് സജ്ജീകരണങ്ങൾ ഏർപ്പെടുത്തിയതായി കുന്നംകുളം നഗരസഭ സെക്രട്ടറി കെ കെ മനോജ് അറിയിച്ചു.
കോവിഡ്-19 നെ പ്രതിരോധിക്കാൻ വീടുകളിൽ നിന്ന് പുറത്തിറങ്ങാൻ അനുവദിക്കാതെ തന്നെ അവശ്യമരുന്നുകൾ ആവശ്യമുള്ളവർക്ക് എത്തിക്കുന്ന സംവിധാനമാണിത്. കുന്നംകുളം നഗരപ്രദേശത്തുള്ള താഴെ പറയുന്ന മരുന്നു കടകളിൽ ഈ സേവനം ലഭ്യമാകും. സ്വപ്ന മെഡിക്കൽസ് -9846150871, ദയ മെഡിക്കൽസ് – 9847722407, കേരള മെഡിക്കൽസ് -9447530313, താര മെഡിക്കൽസ് – 8089573687, ശ്രീ ഗുരുവായൂരപ്പൻ മെഡിക്കൽസ്, കാണിപ്പയ്യൂർ – 9446145888/04885223131, സിറ്റി മെഡിക്കൽസ് – 9846565555 എന്നിവിടങ്ങളിലാണ് മരുന്നുകൾക്ക് ഹോം ഡെലിവറി സൗകര്യമുള്ളത്

Comments are closed.