1470-490

ലോക്ക് ഡൗണ്‍ ലംഘിക്കുന്നത് പൊലീസിന് അധികച്ചുമതലയാവുന്നു

കൊടകര: കോവിഡ് 19ന്റെ വ്യാപനം തടയുന്നതിനായി കേന്ദ്ര,സംസ്ഥാന സര്‍ക്കാരുകള്‍ ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണ്‍ ലംഘക്കുന്നത് പൊലീസിന് അധികച്ചുമതലയാവുന്നു. ഇതിനകം കൊടകര പൊലീസ് സ്റ്റേഷന്‍ പരിധയില്‍ 113 കേസുകളാണ് എടുത്തിരിക്കുന്നത്. 100ല്‍ അധികം വാഹനങ്ങളും കസ്റ്റഡിയിലെടുത്തു . പൊലീസ് സ്റ്റേഷന്‍ മൈതാനിയിൽ ബൈക്കുകളാല്‍ നിറഞ്ഞു. കോടതി കേസ് വിളിക്കുന്ന മുറക്ക് ഹാജരാകണമെന്ന് നിര്‍ദ്ദേശത്തോടെ ഇവര്‍ക്ക് നോട്ടീസ് നൽകുകയാണ് ചെയ്യുന്നത്. 3000 മുതല്‍ 10000 രൂപ വരെ പിഴ ലഭിക്കാവുന്ന തരത്തിലാണ് കേസെടുത്തിരിക്കുന്നത്. ആളൂർ സ്റ്റേഷനിൽ 80 ൽ പരം വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു. 70 പേര്‍ക്കെതിരെ കേസെടുത്തു. വെള്ളിക്കുളങ്ങരയില്‍ 2 ഓട്ടോറിക്ഷകള്‍ ഉള്‍പ്പടെ 90 ഓളം വാഹനങ്ങള്‍ കസ്റ്റഡിയിലെെടുത്തു. 85 പേര്‍ക്കെതിരെ കേസെടുത്തുവെന്ന് എസ് ഐ എസ്.എസ്.ഷിജു പറഞ്ഞു.

Comments are closed.