1470-490

ലോക്ക് ഡൗണിന് ശേഷം മടങ്ങിയെത്തുന്ന പ്രവാസികളെ ഐസൊലേഷന്‍ വാര്‍ഡുകളിലേക്ക് മാറ്റും

ലോക്ക് ഡൗണ്‍ കാലാവധിക്കു ശേഷം നാട്ടില്‍ മടങ്ങിയെത്തുന്നവരെ ഐസൊലേഷന്‍ കേന്ദ്രങ്ങളിലേക്ക് മാറ്റും. പ്രവാസികളുടെയും അവരുടെ കുടുംബത്തിന്റെയും സുരക്ഷിതത്വം കണക്കിലെടുത്താണ് ഈ തീരുമാനമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ.ടി. ജലീല്‍ അറിയിച്ചു. ഇക്കാലയളവില്‍ നാട്ടിലേക്ക് മടങ്ങി വരുന്നവര്‍ അധികം ലഗേജുകള്‍ കൊണ്ടു വരാതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന് മന്ത്രി അഭ്യര്‍ത്ഥിച്ചു. പണം നല്‍കിയും സൗജന്യമായും താമസിക്കാവുന്ന തരത്തിലുള്ള സൗകര്യങ്ങളോടു കൂടിയ ഐസൊലേഷന്‍ കേന്ദ്രങ്ങളാണ് ജില്ലയില്‍ സജ്ജീകരിക്കുന്നത്. പ്രവാസികള്‍ക്ക് അവരുടെ താല്‍പ്പര്യപ്രകാരം ഇതു തെരഞ്ഞെടുക്കാം.
അതേ സമയം ഇതര സംസ്ഥാനങ്ങളില്‍ നിന്നും ജില്ലകളില്‍ നിന്നും എത്തുന്നവര്‍ക്കായി തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ കൊറോണ കെയര്‍ കേന്ദ്രങ്ങളൊരുക്കും

Comments are closed.