1470-490

ഡ്രോൺ ഉപയോഗിച്ചുള്ള പരിശോധന കർശനമാക്കി കുന്നംകുളം പോലീസ്.

ലോക്ക് ഡൗണുമായി ബന്ധപ്പെട്ടുള്ള നിർദ്ദേശങ്ങൾ നിലനിൽക്കെ നിയമലംഘനം നടത്തി വാഹനങ്ങളിൽ പുറത്തിറങ്ങുന്നവരെയും, കൂട്ടം കൂടി കളികളിലും, സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരെയും കണ്ടെത്തുന്നതിനായി ഡ്രോൺ ഉപയോഗിച്ചുള്ള ആകാശ നീരിക്ഷണം പോലീസിന്റെ നേതൃത്വത്തിൽ നടത്തുന്നത്. പോലീസ് സ്റ്റേഷൻ പരിധിയിൽ വിവിധ മേഖലകളിലായി കഴിഞ്ഞ ദിവസങ്ങളിൽ പരിശോധന നടന്നുവരികയാണ്. തിങ്കളാഴ്ച്ച വൈകീട്ട് ചൂണ്ടൽ മേഖലയിലാണ് പരിശോധന നടത്തിയത്. എ.സി.പി.ടി.എസ്.സനോജ്, സ്റ്റേഷൻ ഹൗസ് ഓഫീസർ കെ.ജി.സുരേഷ്, സബ്ബ് ഇൻസ്പെക്ടർ വി.എസ്.സന്തോഷ് എന്നിവരുടങ്ങുന്ന പോലീസ് സംഘമാണ് പരിശോധനകൾക്ക് നേതൃത്വം നൽകിയത്. പ്രധാന സെന്ററുകളിലും മെയിൽ റോഡുകളിലും വാഹനങ്ങളിൽ കറങ്ങുന്നവരും മറ്റും കുറവാണെങ്കിലും ഉൾ പ്രദേശങ്ങളിൽ ലോക്ക് ഡൗണുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ ലംഘിച്ച് ജനങ്ങൾ കൂട്ടം കൂടുന്നതും, കളികളിൽ ഏർപ്പെടുന്നതും പരിശോധനകളിൽ വ്യക്തമായിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ഉൾപ്രദേശങ്ങളിലെ പരിശോധനകാര്യക്ഷമമാക്കുന്നതിനും നടപടിക സ്വീകരിക്കുന്നതിനുമാണ് പോലീസിന്റെ നീക്കം. ഇതിനൊപ്പം വ്യാജവാറ്റ് ഉൾപ്പെടെയുള്ള സാമൂഹ്യ വിരുദ്ധ പ്രവർത്തനം നടത്തുന്നവരെയും ഡ്രോൺ പരിശോധനയിലൂടെ കണ്ടെത്താനുള്ള നീക്കവും ശക്തമാണ്. വരും ദിവസങ്ങളിൽ പുറത്തിറങ്ങുന്നവർ ഓൺലൈൻ വഴിയുള്ള സത്യവാങ്ങ് മൂലം കൈയിൽ കരുതിയില്ലെങ്കിൽ നടപടിയുണ്ടാകുമെന്ന് പോലീസ് വ്യക്തമാക്കി. വൈകുന്നേരം അഞ്ച് മണിക്ക് ശേഷം സാധനങ്ങൾ വാങ്ങനെന്ന പേരിൽ പുറത്തിറങ്ങുന്നവർക്കെതിരെയും കർശന നടപടി ക്കൊരുങ്ങുകയാണ് പോലീസ്. ഹോട്ട് സ്പോട്ടിൽ പ്പെടുന്ന തൃശൂർ ഉൾപ്പെടെയുള്ള ജില്ലകളിൽ ലോക്ക് ഡൗൺ നീട്ടുമെന്ന വാർത്തയുടെ പശ്ചാത്തലത്തിൽ പരിശോധനകൾ കാര്യക്ഷമമാക്കാനാണ് പോലീസ് ഒരുങ്ങുന്നത്.

Comments are closed.