1470-490

ലോക് ഡൗൺ : തുറന്നുപ്രവർത്തിച്ച ചായക്കടയ്ക്കും ധനകാര്യസ്ഥാപനത്തിനുമെതിരെ കേസ്


ലോക് ഡൗണിൽ തുറന്ന് പ്രവർത്തിച്ച ചായക്കടയ്ക്കും ഫിനാൻസ് സ്ഥാപനത്തിനുമെതിരെ കേസെടുത്തു. കോവിഡ് 19ന്റെ പശ്ചാതലത്തിൽ ലോക് ഡൗണിൽ തുറന്ന് പ്രവർത്തിച്ച കടകൾക്കെതിരെ വലപ്പാട് പോലീസാണ് കേസെടുത്തത്. നാട്ടികയിൽ തുറന്ന് പ്രവർത്തിച്ച ചായക്കടയും കയമ്പ്രത്ത് പ്രവർത്തിച്ച ധനകാര്യ സ്ഥാപനവും അടപ്പിക്കുകയും ‘ലോക് ഡൗൺ കാലത്തെ സർക്കാർ ഉത്തരവിനെതിരെ പ്രവർത്തിച്ചതിന് പോലീസ് ഇവർക്കെതിരെ കേസെടുക്കുകയും ചെയ്തു.

Comments are closed.