കെഎസ്ആര്‍ടിസിയെ ജീവന് തുല്യം സ്‌നേഹിച്ച് കൃഷ്ണന്‍.

കൊറോണ ഭീതിയുടെ നിഴലില്‍ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലേക്കുള്ള സര്‍വ്വീസ് ഓടിക്കുവാന്‍ പലരും വിസമ്മതിച്ചപ്പോള്‍ ഡ്യൂട്ടി ഇല്ലെങ്കിലും കുഴപ്പിമില്ല ഞാന്‍ ഓടിക്കാമെന്ന് പറഞ്ഞ് രംഗത്ത് വരികയായിരുന്നു കൃഷ്ണന്‍ എന്ന കൃഷ്ണേട്ടൻ.
ദിവസവും രാവിലെ ആറരക്ക് സര്‍വ്വീസ് ആരംഭിച്ച് നാലരയോടെയാണ് ബസ് തിരികെ മെഡിക്കല്‍ കോളേജിലെ സ്റ്റാഫുകളേയും കൊണ്ട് തിരികെ എത്തുന്നത്. സ്വന്തം വാഹനത്തെ എങ്ങനെ പരിചരിക്കുമോ അത് പോലെയാണ് താന്‍ ഓടിക്കുന്ന കെഎസ്ആര്‍ടിസി ബസിനേയും കാണുന്നത്. രാവിലെ ബസിന്റെ അകവും, പുറവും എല്ലാം കഴുകി വൃത്തിയാക്കിയ ശേഷം മാത്രമെ കൃഷ്ണന്‍ സര്‍വ്വീസ് ആരംഭിക്കൂ. കഴിഞ്ഞ എട്ട് വര്‍ഷമായി ജോലിയില്‍ പ്രവേശിച്ചിട്ട്
ആറ് മാസമായി ചാലക്കുടി മലക്കപ്പാറ സര്‍വ്വീസ് ആണ് ഓടിക്കുന്നത്. ഇപ്പോള്‍ സ്‌പെഷ്യല്‍ സര്‍വ്വീസമായ ചാലക്കുടിയില്‍ നിന്ന് തൃശ്ശൂരിലേക്ക് സ്റ്റാഫുകളേയും കൊണ്ടു പോകുന്ന സര്‍വ്വീസ് ഓടിക്കുകയാണ്.പ്രതിഫലമൊന്നും പ്രതിക്ഷീക്കാതെ തനിക്ക് ചെയ്യുവാന്‍ കഴിയുന്ന കാര്യം സന്തോഷത്തോടെ ചെയ്യുകയാണ് കൊന്നക്കുഴി പൊറോടത്താന്‍ വീട്ടില്‍ കൃഷ്ണന്‍. കൊറോണ ഭീതിയുടെ പാശ്ചത്തലത്തില്‍ രാവിലെ ജീവനക്കാരെ ആശുപത്രിയില്‍ ഇറക്കിയ ശേഷം ബസിന്റെ ഉള്‍വശം വീണ്ടു തുടച്ച് വൃത്തിയാക്കിയ ശേഷമാണ് തിരിച്ചുള്ള സര്‍വ്വീസ് ചാലക്കുടിയിലേക്ക് ആരംഭിക്കുന്നത്.അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായിരിക്കും കെഎസ്ആര്‍ടിസിയില്‍ കൃഷ്ണനെ പോലെയുള്ള നന്‍മയുടെ പ്രതീകങ്ങള്‍.
Comments are closed.