1470-490

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൊരട്ടി സർവീസ് സഹകരണ ബാങ്ക് ചെക്ക് കൈമാറി.

കൊരട്ടി: ലോകമെങ്ങും കൊറോണ വൈറസ് വ്യാപനമേറിയ സാഹചര്യത്തിൽ സംസ്ഥാനത്തെ പ്രതിരോധ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൊരട്ടി സർവീസ് സഹകരണ ബാങ്ക് 2548256 രൂപയുടെ ചെക്ക് കൈമാറി. ബാങ്ക് പ്രസിഡൻ്റ് കെ.പി തോമസിൽ നിന്നും ചെക്ക് ബി.ഡി ദേവസി എം എൽ എ ഏറ്റുവാങ്ങി.

ബാങ്കിൻ്റെ പൊതുനന്മ ഫണ്ടിൽ നിന്ന് 15 ലക്ഷത്തിനു പുറമെ പ്രസിഡൻ്റിൻ്റെ ഓണറേറിയം, ഡയറക്ടർ ബോർഡ് അംഗങ്ങളുടെ സിറ്റിംഗ് ഫീ, ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം എന്നിവയിലൂടെയാണ് തുക സമാഹരിച്ചത്. ബാങ്ക് സെക്രട്ടറി എൻ.ജി സനിൽകുമാർ, സഹകരണ സംഘം ഡെപ്യൂട്ടി രജിസ്ട്രാർ രാജൻ വർഗീസ്, അസി. രജിസ്ട്രാർ സി.സുരേഷ് എന്നിവരും സന്നിഹിതരായിരുന്നു.

Comments are closed.