1470-490

കൊടുങ്ങല്ലൂർ നഗരസഭയിൽ അതിഥി തൊഴിലാളികൾക്ക് ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്തു


കൊടുങ്ങല്ലൂർ നഗരസഭയിലെ അതിഥി തൊഴിലാളികൾക്ക് ഭക്ഷണവും അരി, പച്ചക്കറി ഉൾപ്പെടെയുള്ള കിറ്റുകളും നൽകി. നഗരസഭ പരിധിയിൽ 65 കേന്ദ്രങ്ങളിലായി 500ഓളം തൊഴിലാളികളാണുള്ളത്. ഇതിൽ 66 പേർക്ക് സമൂഹ അടുക്കളയിൽ നിന്ന് ഭക്ഷണം നൽകിയതിന് ശേഷം ഇപ്പോൾ സ്പോൺസർമാരില്ലാത്ത 100 പേർക്ക് നഗരസഭ ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്തു. അരി, പച്ചക്കറികൾ ഉൾപ്പെടെയുള്ള കിറ്റുകളാണ് നഗരസഭ സപ്ലൈക്കോയിൽ നിന്ന് വാങ്ങി നൽകിയത്. നഗരസഭ ചെയർമാൻ കെ ആർ ജൈത്രൻ കിറ്റുകൾ വിതരണം ചെയ്തു. ഗവ.ബോയ്സ് ഹയർ സെക്കന്ററി സ്‌കൂളിലെ അഭയകേന്ദ്രത്തിൽ നഗരസഭ താമസിപ്പിച്ചിരുന്ന തെരുവിൽ അലഞ്ഞു തിരിഞ്ഞു നടന്നിരുന്നവരും അഗതികളുമായ 56 പേരിൽ 11 പേരും തിരിച്ചു പോയി. ഇപ്പോൾ 45 പേരാണ് താമസിക്കുന്നത്. സമൂഹ അടുക്കളയിൽ നിന്ന് അതിഥി തൊഴിലാളികളെ കൂടാതെ 250ഓളം പേർക്കാണ് മൂന്ന് നേരവും ഭക്ഷണം നൽകി വരുന്നത്.

Comments are closed.