1470-490

കലാമണ്ഡലം ഗോപിയും ഭാര്യയും കോവിഡ് 19 ദുരിതാശ്വാസ നിധിയിലേക്ക് തുക കൈമാറി


കോവിഡ് 19 വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പ്രമുഖ കഥകളി കലാകാരനായ കലാമണ്ഡലം ഗോപിയും ഭാര്യ ചന്ദ്രികയും തുക കൈമാറി. ജില്ലാ കളക്ടർ എസ് ഷാനവാസ് ഗോപിയാശാന്റെ വസതിയിൽ എത്തി സംഭാവന സ്വീകരിച്ചു. പെൻഷൻ തുകയായ 25000 രൂപയാണ് അദ്ദേഹം നൽകിയത്. ഭാര്യ ചന്ദ്രിക 10000 രൂപയും നൽകിയിട്ടുണ്ട്. കളക്ടറോടൊപ്പം ഹുസൂർ ശിരസ്തദാർ കെ ജെ പ്രാൺസിംഗും കൂടെയുണ്ടായിരുന്നു.

Comments are closed.