1470-490

കടവല്ലൂർ പഞ്ചായത്തിലെ അതിഥി തൊഴിലാളി ക്യാമ്പുകളിലെ സൗകര്യങ്ങൾ വിലയിരുത്തി


കോവിഡ് 19- പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കടവല്ലൂർ പഞ്ചായത്തിന് കീഴിലെ പെരുമ്പിലാവ്, കരിക്കാട്, ഒറ്റപ്പിലാവ് തുടങ്ങിയ മേഖലകളിലെ ആറോളം അതിഥി തൊഴിലാളി ക്യാമ്പുകളിലെ സൗകര്യങ്ങൾ അസി. ലേബർ ഓഫീസർ വി.കെ. റഫീഖിന്റെ നേതൃത്വത്തിൽ വിലയിരുത്തി.
ക്യാമ്പുകളിൽ താമസിക്കുന്നവരുടെ സംസ്ഥാനം തിരിച്ചുള്ള കണക്കുകളും മേൽവിലാസവും രേഖപ്പെടുത്തി. ക്യാമ്പുകളിൽ ആവശ്യമായ അരി, ആട്ട എന്നിവയുടെ കണക്കുകളും ശേഖരിച്ചു. ക്യാമ്പുകളിലെ ശുചിത്വം, രോഗാവസ്ഥ എന്നിവ ഉറപ്പുവരുത്തുകയും താമസസ്ഥലങ്ങൾ അണുവിമുക്തമാക്കുന്നതിന്നുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്തു.
പെരുമ്പിലാവ് ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ രൻജിത്ത്, റോബിൻസൻ, അക്കിക്കാവ് സാന്ത്വനം ഹെൽപ്പ് ഡെസ്‌ക്ക് വളണ്ടിയർ ഷംസു വില്ലന്നൂർ, പൊതുപ്രവർത്തകരായ പി.ഐ. രാജേന്ദ്രൻ, എം.എ. കമറുദ്ദീൻ എന്നിവരും ക്യാമ്പ് സന്ദർശനങ്ങളിൽ ഒപ്പമുണ്ടായിരുന്നു. വരും ദിവസങ്ങളിൽ ഇത്തരം ക്യാമ്പുകളിലെ വിശദ വിവരങ്ങൾ ശേഖരിക്കുന്നതിനായുള്ള ഫോറം വിതരണം ചെയ്യുമെന്നും ലേബർ ഓഫീസർ വ്യക്തമാക്കി.

Comments are closed.