1470-490

പൊതുസ്ഥലങ്ങൾ അണുവിമുക്തമാക്കി ഗുരുവായൂർ അഗ്നിശമന സേന


കോവിഡ് 19 വൈറസിനെ ചെറുക്കാനുള്ള നീക്കത്തിന്റെ ഭാഗമായി ദിവസങ്ങളായി അണുനശീകരണ പ്രവർത്തനങ്ങളിലാണ് ഗുരുവായൂർ അഗ്നിശമന സേനവിഭാഗവും സിവിൽ ഡിഫൻസ് അംഗങ്ങളും. നഗരം, ഗ്രാമപ്രദേശങ്ങൾ, ഓഫീസുകൾ, മാർക്കറ്റ്, ബസ് സ്റ്റാന്റുകൾ, കെഎസ്ഇബി ഓഫീസ്, പെട്രോൾ പമ്പ് തുടങ്ങിയ ഇടങ്ങളാണ് അണുവിമുക്തമാക്കുന്നത്. അഞ്ചോ ആറോ പേരടങ്ങുന്ന സംഘങ്ങളായി അകലം പാലിച്ചാണ് പ്രവർത്തനങ്ങൾ.
ഗുരുവായൂർ, ചാവക്കാട് നഗരസഭാപ്രദേശങ്ങളും അകലാട്, പുന്നയൂർക്കുളം, ഒരുമനയൂർ, പൂവത്തൂർ, ആൽത്തറ ഗ്രാമപ്രദേശങ്ങളിലും അണുനശീകരണം നടത്തി കഴിഞ്ഞു. കോവിഡ് സ്ഥിരീകരിച്ച പാവറട്ടിയിലും പുന്നയൂരും രോഗബാധിതരുടെ വീടും പരിസരവും, ചാവക്കാട് താലൂക്ക് ആശുപത്രി ഐസോലേഷൻ വാർഡും സോഡിയം ഹൈപ്പോക്ലോറൈറ്റ് ലായിനി തളിച്ചു അണുവിമുക്തമാക്കി.
അണുനശീകരണ പ്രവർത്തനങ്ങൾ കൂടാതെ അവശ്യ സർവീസും നൽകുന്നുണ്ട്. വീടുകളിലേക്ക് മരുന്ന് വാങ്ങി എത്തിച്ചു നൽകുക, ഭക്ഷ്യ സാധനങ്ങൾ എത്തിക്കുക, രോഗികളെ ആശുപത്രിയിൽ സുരക്ഷിതരായി കൊണ്ട് പോകുക, കമ്മ്യുണിറ്റി കിച്ചനിൽ നിന്നും വീടുകളിൽ താമസിക്കുന്ന വൃദ്ധർക്ക് ഭക്ഷണം എത്തിക്കുക എന്നതും ഇവരുടെ പ്രവർത്തനങ്ങളിൽ പെടുന്നു. ഗുരുവായൂർ ഫയർ സ്റ്റേഷൻ ഓഫീസർ സുൾഫീസ് ഇബ്രാഹിമിന്റെ നേതൃത്വത്തിലാണ് ഇത്തരം പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നത്.

Comments are closed.

x

COVID-19

India
Confirmed: 43,125,370Deaths: 524,260