വീടിന് പിറകിൽ വ്യാജ വാറ്റ് നടത്തിയിരുന്ന രണ്ട് പേർ അറസ്റ്റിൽ
കുന്നംകുളം : പുതുശ്ശേരി കുറുനെല്ലിപ്പറമ്പിൽ വീടിന് പിറകിൽ വ്യാജവാറ്റ് നടത്തിയിരുന്ന രണ്ട് പേരെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു. പുതുശ്ശേരി കുറുനെല്ലി പ്പറമ്പ് കളരിക്കൽ സന്തോഷ് (48) കളരിക്കൽ വിപിൻദാസ് (34) എന്നിവരെയാണ് കുന്നംകുളം സ്റ്റേഷൻ ഹൗസ് ഓഫീസർ കെ.ജി. സുരേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. സന്തോഷിന്റെ വീടിന്റെ പിറക് വശത്താണ് വ്യാജവാറ്റ് നടത്തിയിരുന്നത്.വ്യാജ വാറ്റ് നടത്തിയിരുന്ന ഉപകരണങ്ങളും കണ്ടെടുത്തു.രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ റെയ്ഡിലാണ് 20 ലിറ്റർ വാഷും, വാറ്റാൻ ഉപയോഗിച്ചിരുന്ന ഉപകരണങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.വരും ദിവസങ്ങളിലും വ്യാപകമായ റെയ്ഡ് നടത്തുമെന്ന് സ്റ്റേഷൻ ഹൗസ് ഓഫീസർ കെ.ജി.സുരേഷ് അറിയിച്ചു. സബ്ബ് ഇൻസ്പെക്ടർമാരായ ഇ.ബാബു, ആന്റണി ക്രോമ്സൺ സിപിഒ മാരായ മെൽവിൻ, വൈശാഖ്, സുമേഷ്, ഹംദ്,ഷജീർ,അനൂപ് എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.
Comments are closed.