1470-490

ഡ്രോൺ ഉപയോഗിച്ച് എക്സൈസ് സംഘത്തിന്റെ ആദ്യ പരിശോധ.

പുഷ്പഗിരിയിൽ വൻ വാറ്റു കേന്ദ്രം കണ്ടെത്തി. മേലൂര്‍. വ്യാജമദ്യം  തടയുന്നതിന്റെ ഭാഗമായി മേഖലയില്‍ എക്‌സൈസ് സംഘം ഡ്രോണ്‍ ഉപയോഗിച്ചു നടത്തിയ പരിശോധനയിൽ പുഷ്പഗിരിയിലെ ആളൊഴിഞ്ഞ റബര്‍ എസ്‌റ്റേറ്റ് കേന്ദ്രീകരിച്ചാണ് വാറ്റുകേന്ദ്രം പ്രവര്‍ത്തിച്ചു പോന്നിരുന്നത്. മദ്യ നിര്‍മ്മാണത്തിനായി തയ്യാറാക്കിയ 650 ലീറ്റര്‍ വാഷ് പരിശോധനയില്‍ കണ്ടെത്തി നശിപ്പിച്ചു. 

എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ എ.രാധാകൃഷ്ണന്റെ  നേതൃത്വത്തിലായിരുന്നു പരിശോധന. വാഷിനു പുറമെ ചാരായ വാറ്റിനുപയോഗിക്കുന്ന ചെമ്പുകുഴല്‍, 2 പാചക വാതക സിലണ്ടറുകള്‍, വാറ്റുപകരണങ്ങള്‍ എന്നിവയും കണ്ടെത്തി. വിശാലമായ പറമ്പിലെ  ഒളിപ്പിച്ചു വച്ച നിലയിലായിരുന്നു ഇവ. 

ലോക്ഡൗണിനെ തുടര്‍ന്ന് മേഖലയില്‍ വ്യാജമദ്യ നിര്‍മ്മാണവും വില്‍പ്പനയും നടക്കുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്ന് കഴിഞ്ഞ ഏതാനും ദിവസങ്ങളായി സംഘം പരിശോധന നടത്തിവരികയായിരുന്നു. ജില്ലയില്‍ ഡ്രോണ്‍ ഉപയോഗിച്ച് എക്‌സൈസ് സംഘം നടത്തുന്ന ആദ്യ പരിശോധനയാണിതെന്ന് റേഞ്ച് ഇന്‍സ്‌പെക്ടര്‍ എ.രാധാകൃഷ്ണന്‍ പറഞ്ഞു. .

Comments are closed.