1470-490

കോവിഡ് 19 : പ്രത്യേക മെഡിക്കൽ സംഘത്തിന് സ്വീകരണം നൽകി


കോവിഡ് 19 നിരവധി കേസുകൾ റിപ്പോർട്ട് ചെയ്യുകയും അതീവ ജാഗ്രത തുടരുകയും ചെയ്യുന്ന സാഹചര്യത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്നും കാസർകോട്ടേക്ക് യാത്ര ചെയ്ത ഇരുപത്തിയേഴംഗങ്ങൾ അടങ്ങുന്ന ഡോക്ടർമാരുടെ സംഘത്തിന് പെരുമ്പിലാവിൽ സ്വീകരണം നൽകി. പഞ്ചായത്തിലെ സാന്ത്വനം പാലിയേറ്റീവ് ഹെൽപ്പ് ഡെസ്‌ക്കിന്റെ നേതൃത്വത്തിലാണ് സ്വീകരണം നൽകിയത്. അക്കിക്കാവ് ജംഗ്ഷനിലെ പോലീസ് ചെക്ക് പോസ്റ്റിൽ വെച്ചായിരുന്നു ഇവരെ വരവേറ്റത്. പത്തു ഡോക്ടർമാരും അഞ്ചു നഴ്സുമാരും അസിസ്റ്റന്റുമാരുമാണ് സംഘത്തിലുണ്ടായിരുന്നത്.
തിരുവനന്തപുരം മെഡിക്കൽ കോളേജ് ഡെപ്യൂട്ടി സൂപ്രണ്ട് ഡോക്ടർ എസ് സന്തോഷ് കുമാറാണ് സംഘത്തെ നയിച്ചത്. അക്കിക്കാവിൽ സാന്ത്വനം പാലിയേറ്റീവ് പ്രസിഡന്റ് ഉസ്മാൻ കല്ലാട്ടയിൽ, വൈസ് പ്രസിഡന്റ് രാഗേഷ് പി രാഘവൻ, സെക്രട്ടറി എം.എം കമറുദ്ദീൻ, അക്കിക്കാവ് ടി.എം വി എച്ച് സ്‌കൂൾ പ്രിൻസിപ്പൽ പി എം സാബു എന്നിവർ നേതൃത്വം നൽകി.

Comments are closed.