1470-490

കോവിഡ്: നിയന്ത്രണം തുടരും

കോവിഡ്‌‌ വ്യാപനം തടയാന്‍ രാജ്യവ്യാപകമായി പ്രഖ്യാപിച്ച അടച്ചുപൂട്ടൽ 14നു ഒറ്റയടിക്ക്‌ പിൻവലിക്കില്ല. രോഗബാധ രൂക്ഷമായ മേഖലകളിൽ പ്രാദേശികനിയന്ത്രണം തുടരും. ഡൽഹി, മഹാരാഷ്ട്ര, തമിഴ്‌നാട്‌ തുടങ്ങി രാജ്യത്തിന്റെ പലഭാഗത്തും രോഗം അതിവേഗം പടരുന്ന പശ്‌ചാത്തലത്തിലാണിത്‌. ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ സംസ്ഥാനങ്ങൾക്ക്‌ അവസരം നൽകാനാണ്‌ കേന്ദ്രം ആലോചിക്കുന്നത്‌.

മഹാരാഷ്‌ട്രയിൽ രോഗികളുടെ എണ്ണം 700 കടക്കുന്നു. തമിഴ്‌നാട്ടിൽ 571 പേർക്കും ഡൽഹിയിൽ 503 പേർക്കും ഇതിനകം രോഗം കണ്ടെത്തി. ഭോപ്പാൽ, ഇൻഡോർ ഉൾപ്പെടെയുള്ള നഗരങ്ങളിലും സ്ഥിതി ഗുരുതരമാണ്‌. അവശ്യവസ്‌തുക്കളും സേവനങ്ങളും ഏതൊക്കെയാണെന്ന്‌ സംസ്ഥാനങ്ങൾക്ക്‌ തീരുമാനിക്കാമെന്ന്‌ ആഭ്യന്തരസെക്രട്ടറി എ കെ ഭല്ല വ്യക്തമാക്കി. നാലാഴ്‌ച തുടർച്ചയായി പുതിയതായി രോഗം സ്ഥിരീകരിക്കാതിരുന്നാൽ മാത്രമേ നിയന്ത്രണം പൂർണമായി ഒഴിവാക്കാനാവൂ.

Comments are closed.