1470-490

കോവിഡ് പരിശോധനന: സ്വകാര്യ ആശുപത്രി പ്രോട്ടോക്കോൾ ലംഘിച്ചതായി പരാതി


കോവിഡ് പരിശോധനയുമായി ബന്ധപ്പെട്ട് സർക്കാർ പുറപ്പെടുവിച്ച മാർഗ്ഗനിർദ്ദേശങ്ങൾ ചാലക്കുടിയിലെ പ്രമുഖ സ്വകാര്യ ആശുപത്രി ലംഘിച്ചതായി പരാതി. ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതിയുടെ സ്രവസാമ്പിൾ ശേഖരിച്ച് കോവിഡ് പരിശോധനയ്ക്ക് അയച്ചത് സർക്കാർ നിർദ്ദേശം ലംഘിച്ചാണെന്നാണ് പരാതി ഉയർന്നിരിക്കുന്നത്. കോവിഡ് രോഗലക്ഷണങ്ങൾ ഉളളവർ സർക്കാർ നിർദ്ദേശിച്ചിട്ടുളള ആശുപത്രികളിൽ ചികിത്സ തേടണമെന്നാണ് വ്യവസ്ഥ. എന്നാൽ കോവിഡ് ലക്ഷണങ്ങൾ ഒന്നും ഇല്ലാതിരുന്നിട്ടും യുവതിയുടെ സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്ക് അയക്കുകയായിരുന്നു. ഇതിന് പണം ഈടാക്കിയതായും പരാതിയുണ്ട്. ഇതേക്കുറിച്ച് ആരോഗ്യവകുപ്പ് അന്വേഷണം ആരംഭിച്ചു.

Comments are closed.