1470-490

കോവിഡ് 19 പ്രതിരോധം: ആയുഷ് വകുപ്പിനെ പിന്തുണച്ച് തൃശൂർ ജില്ലാ പഞ്ചായത്ത്


കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി റോഡുകളിൽ രാപകൽ ഭേദമന്യേ ആൾസഞ്ചാരം നിയന്ത്രിക്കുന്ന പോലീസിന്റെ ആരോഗ്യ സംരക്ഷണത്തിന് തൃശൂർ ജില്ലാ പഞ്ചായത്തിന്റെ കരുതൽ. ആയുഷ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ പോലീസിനുളള പ്രതിരോധ മരുന്നുകളുടെ കിറ്റ് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മേരി തോമസ് സിറ്റി കമ്മീഷണർ ആർ ആദിത്യക്ക് കൈമാറി. കമ്മീഷണർ ഓഫീസിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എൻ കെ ഉദയപ്രകാശ്, മറ്റ് ജനപ്രതിനിധികൾ, ആയൂർവേദ ഡിഎംഒ ഡോ. കെ സലജകുമാരി, മറ്റ് ഡോക്ടർമാർ എന്നിവർ സംസാരിച്ചു. രണ്ടായിരത്തിലേറെ പോലീസുകാർക്കുളള കിറ്റുകളാണ് കമ്മീഷണർക്ക് കൈമാറിയത്. റോഡുകളിലെ പോലീസ് നിരീക്ഷണകേന്ദ്രങ്ങളിൽ ആവശ്യമായ ഔഷധ കുടിവെളളവും ആയുഷ് വകുപ്പ് വിതരണം ചെയ്തു. ആയുഷ് ജില്ലാ പ്രോഗ്രാം ഓഫീസർ ഡോ. ശ്രീവൽസ് സംബന്ധിച്ചു. 25000 ത്തിലേറെ വരുന്ന അതിഥി തൊഴിലാളികൾക്കുളള കിറ്റുകളും ജില്ലാ പഞ്ചായത്ത് ആയുഷ് വകുപ്പ് വഴി വിതരണം ചെയ്തു.

Comments are closed.