1470-490

കോവിഡ് ബാധിച്ച് 5 മലയാളികൾ മരിച്ചു

അജ്മാർ : കോവിഡ് ബാധിച്ച് അമേരിക്ക , യു.എ.ഇ. ഉൾപ്പടെ രാജ്യങ്ങളിൽ 5 മലയാളികൾ മരിച്ചു. യു.എ.ഇ. അജ്മാനിൽ കമ്പനി മാർക്കറ്റിംഗ് ഹെഡായിരുന്ന കണ്ണൂർ സ്വദേശി കോളയോട് ആലച്ചേരി ഹാരിസാ (34) ണ് മരിച്ചത് . പനി ബാധിച്ച് അജ്മാൻ ആമിന ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഹാരിസിന് ഇന്നലെയാണ് രോഗം സ്ഥിരീകരിച്ചത്. ഗർഭിണിയായ ഭാര്യ നാട്ടിലാണ് . മൃതദേഹം യു. എ. ഇ യിൽ തന്നെ സംസ്കരിക്കും. കോവിഡിനെതിരെ രാജ്യം സമയോജിതമായ ഇടപെടലാണ് നടത്തിയതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി .ഇന്ത്യയുടെ പ്രതിരോധ പ്രവർത്തനത്തെ ലോകം അഭിനന്ദിക്കുന്നു. ലോക് ഡൗണിന് ജനങ്ങളുടെ അസാമാന്യ ക്ഷമയും , സഹകരണവുമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു . യുദ്ധമുഖത്തുള്ള നമ്മൾ തളരാതെയും , വീഴാതെയും ഇരിക്കണമെന്നും മോദി ആഹ്വാനം ചെയ്തു. എല്ലാവരും തുണികൊണ്ടുള്ള മുഖാവരണം ധരിക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

Comments are closed.