1470-490

കോൺഗ്രസ്സ് ജാഗ്രതാ ദിനം ആചരിച്ചു


ദണ്ഡിയാത്രയുടെ തൊണ്ണൂറാം വാർഷികത്തിന്റെ ഭാഗമായി ഊരത്ത് കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്ന കൊറോണ ജാഗ്രത സദസ്സിൽ ശ്രീജേഷ് ഊരത്ത് ജാഗ്രത സന്ദേശ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുന്നു

കുറ്റ്യാടി:ദണ്ഡിയാത്രയുടെ തൊണ്ണൂറാം വാർഷികത്തിന്റെ ഭാഗമായി ഊരത്ത് മേഖല കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ കൊറോണ ജാഗ്രത ദിനമായി ആചരിച്ചു
ഇതിന്റെ ഭാഗമായി ആരോഗ്യ മാർഗനിർദ്ദേശങ്ങൾ പാലിച്ചുകൊണ്ട് മഹാത്മജിയുടെ ഛായാചിത്രത്തിൽ പുഷ്പാർച്ചനയും,ആരോഗ്യ പ്രവർത്തകർക്കുള്ള നന്ദി വിളബരവും നടത്തി. ശ്രീജേഷ് ഊരത്ത് ജാഗ്രതാ സന്ദേശ പ്രതിജ്ഞ ചൊല്ലി കൊടുത്തു.പി പി ശശികുമാർ അധ്യക്ഷത വഹിച്ചു. സി കെ രാമചന്ദ്രൻ ,പി ദിനേശൻ, എൻ പി മുരളീകൃഷ്ണൻ,എ കെ ഷാജു, എ കെ സന്തോഷ്, എൻ സി ലിജിൽ എന്നിവർ നേതൃത്വം നൽകി

Comments are closed.