1470-490

സമൂഹ അടുക്കളയിലേക്ക് സഹായഹസ്തവുമായ് എസ് കെ എസ് എസ് എഫ് പഴയന്നൂർ മേഖല

പഴയന്നൂർ: കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പ്രഖ്യാപിച്ച ലോക്ക് ഡൗണിൽ സമൂഹത്തിലെ പാവപ്പെട്ടവർക്ക് ഭക്ഷണം നൽകാൻ സർക്കാർ സംവിധാനമായ സാമ്യഹ അടുക്കളയുടെ ഭാഗമായ പഴയന്നൂർ ഗ്രാമ പഞ്ചായത്തിലെ സമൂഹ അടുക്കളയിലേക്ക് ഭക്ഷണത്തിനാവശ്യമായ അരിയും പച്ചക്കറികളും എസ് കെ എസ് എസ് എഫ് പഴയന്നൂർ മേഖല കമ്മിറ്റി എത്തിച്ച് നൽകി.

പഞ്ചായത്തിന് വേണ്ടി ചേലക്കര എംഎൽഎ യു.ആർ പ്രദീപ് ഭക്ഷണ സാധനങ്ങൾ ഏറ്റുവാങ്ങി.
സമൂഹത്തിൽ ഒരാളും പട്ടിണി കിടക്കരുതെന്ന താൽപര്യത്തോടെ സർക്കാർ സംവിധാനങ്ങളോട് സഹകരിച്ച എസ് കെ എസ് എസ് എഫിന്റെ പ്രവർത്തനം മാതൃകാപരവും അഭിനന്ദനാർഹവുമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
പഴയന്നൂർ ബ്ലോക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം പത്മകുമാർ, പഞ്ചായത്ത് പ്രസിഡന്റ് ശോഭന രാജൻ,
എസ് കെ എസ് എസ് എഫ് പഴയന്നൂർ മേഖല പ്രസിഡന്റ് അലി അക്ബർ, ജനറൽ സെക്രട്ടറി സാദിഖ്.കെ.കെ, ട്രഷറർ ഷാജഹാൻ, കമ്മിറ്റി ഭാരവാഹികളായ ഉമർ കൊട്ടാരശേരി, മുസ്തഫ പഴയന്നൂർ എന്നിവരും എന്നിവരും സന്നിഹിതരായി.
പഴയന്നൂർ മേഖലയിലെ സമസ്തയുടെയും കീഴ്ഘടകങ്ങളുടെയും സഹകരണത്തോടെ ആണ് എസ് കെ എസ് എസ് എഫ് കമ്യൂണിറ്റി കിച്ചണിലേക്ക് ഭക്ഷണ സാധനങ്ങൾ എത്തിച്ച് നൽകിയത്.

Comments are closed.