1470-490

ജീവകാരുണ്യ പ്രവർത്തനം ജീവിത രക്തത്തിൽ ചാലിച്ചവർ, ഇവർ

കെ.പി.സാജുവിൽ നിന്നും മോഹനൻപാറക്കവ് മരുന്ന് കൈപറ്റുന്നു.

രഘുനാഥ്. സി.പി.. കുുറ്റ്യാടി

കുറ്റ്യാടി: നാം ഇനിയും കൂടുതൽ സ്നേഹപാഠങ്ങൾ പഠിക്കേണ്ടിയിരിക്കുന്നു എന്നതിന്റെ ഉദാഹരണമാണ് നമ്മുടെ മുന്നിൽ ഒരു നിലവിളക്കായി തെളിയുന്നത്.നേതൃപദവി അലങ്കാരമാക്കാതെ വിശ്വസിക്കുന്നവർക്ക് ആശ്വസമേകുന്നത് ഒരു സമൂഹത്തിന്റെ ആത്മസാക്ഷാത്കാരമാണ്.ഒരു ജീവകാരുണ്യ പ്രവർത്തനത്തിന്റെ ഒരു യാഥാർത്ഥ്യയമാണിത്. കണ്ണൂർ ജില്ലയിലെ കോൺഗ്രസ്സ് കമ്മിറ്റിയുടെ കൺട്രോൾ റൂമിൽ വന്ന ഒരു അഭ്യർത്ഥന പ്രകാരമാണ് കേൻസർ ബാധിതനായ ഒരു ചെറിയ കുട്ടിയുടെ മരുന്നിന് അന്വേഷണം തുടങ്ങിയത്.തിരുവനന്തപുരം ആർ.സി.സി യിലാണ് ചികിത്സ. അന്വേഷണത്തിൽ തിരുവനന്തപുരം ആർ.സി.സി യിൽ നിന്ന് മാത്രമെ മരുന്ന് ലഭിക്കുകയുള്ളൂ എന്ന് മനസ്സിലായി.
ഇതിനിടയിൽ കോഴിക്കോട് ഡി.സി.സി ജന: സെക്രട്ടറി മോഹനൻപാറക്കടവിൻ്റെ നാട്ടിലുള്ള രോഗിക്കും തിരുവനന്തപുരം ആർ.സി.സി യിൽ നിന്നും മരുന്ന് വേണം എന്ന സന്ദേശം.
തിരുവനന്തപുരത്ത് നിന്നും എങ്ങനെ എത്തിക്കും എന്നതായിരുന്നു പിന്നത്തെ ചിന്ത. ഇന്നലെ മരുന്നെത്തിച്ച് നൽകിയ പുത്തൻപള്ളി കെ.എം.എം.ആശുപത്രി ആംബുലൻസ് ഡ്രൈവർ ചാവക്കാട് സ്വദേശി മുഹസിനെ വിളിച്ചു നോക്കി. ശ്രമിക്കാം എന്ന് മറുപടി. ഒരു മണിക്കൂറിനകം മറുപടി വന്നു.തിരുവനന്തപുരത്ത് നിന്നും മലപ്പുറത്തേക്ക് ഒരു ആംബുലൻസ് വരുന്നുണ്ട്.മലപ്പുറത്ത് നിന്നും നാട്ടിലേക്ക് എങ്ങനെ എത്തിക്കും എന്നായി അടുത്ത ചിന്ത. ഇന്നലെ സഹായിച്ച പൊന്നാനി ബി.പി നഗറിലെ സാദിഖിൻ്റെ മുഖം മനസ്സിൽ തെളിഞ്ഞു.മലപ്പുറത്ത് നിന്നും കോഴിക്കോട് വരെ മരുന്നെത്തിക്കാൻ സാദിഖ് തയ്യാറായി. മരുന്ന് ആര് വാങ്ങിക്കൊടുക്കും എന്നായി അടുത്ത ചിന്ത.കോട്ടയത്ത് എച്ച്.ഡി.സി ക്ക് കൂടെ പഠിച്ച സൈജുവിനെ ഓർമ്മിച്ചു. കൃത്യം 11 മണിക്ക് സൈജു വാങ്ങി നൽകിയ മരുന്നുമായി ആംബുലൻസ് മലപ്പുറത്തേക്ക്. ഇടക്ക് മൊഹ്സിൻ്റെ വിളി വന്നു. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്ന് കണ്ണൂർ അശോക ആശുപത്രിയുടെ ആംബുലൻസ് വരുന്നുണ്ട്. തൃശൂരിൽ നിന്നും മരുന്ന് ആദ്യത്തെ ആംബുലൻസിൽ നിന്നും രണ്ടാമത്തെ ആംബുലൻസിലേക്ക്. സാദിഖിന് ഓടേണ്ടി വന്നില്ല. പുലർച്ചെ 1.30 ന് കുഞ്ഞിപ്പള്ളി പിന്നിട്ടു എന്ന് ആംബുലൻസ് ഡ്രൈവറുടെ ഫോൺ വിളി. പുലർച്ചെ 1.40 ന് മീത്തലെ കണ്ണൂർ ജില്ലയിലെ പൂക്കോമിൽ നിന്നും കുഞ്ഞിക്കണ്ടി ഭാസ്കരൻ എന്ന ആൾ മരുന്ന് ഏറ്റ് വാങ്ങി.
ഇതിൽ മേൽപ്പറഞ്ഞ മൂന്ന് ആംബുലൻസ് ഡ്രൈവർമാരെയും ജീവിതത്തിൽ ഇന്നുവരെ കണ്ടിട്ടില്ല. വെറും ഫോൺ ബന്ധത്തിൽ ഇത്രയും സഹായം നൽകിയ നിസ്വാർത്ഥ സേവകരെ ദൈവസമാന രായി കാണാം.
വളരെ ചാരിതാർത്ഥ്യ തോടെ രോഗികൾക്കുമുള്ള മരുന്ന് കുടുംബാംഗങ്ങളെ ഏൽപ്പിക്കുമ്പോൾ അവരുടെ കണ്ണിൽ നിന്നും ഒഴുകി ഇറങ്ങിയ കണ്ണിർ കുളിർ നദിയായി ഹൃദയത്തിൽ അലിഞ്ഞു ചേരുകയായി രുന്നുവെന്ന് കോറോണ പ്രതിരോധയജ്ഞത്തിന്റെ ഭാഗമായി നാട് നിശ്ചലമായിരിക്കുമ്പോൾ സമയബദ്ധിതമായി ജീവ കാരുണ്യ പ്രവർത്തനങ്ങൾക്ക് കണ്ണികൾ കോർത്ത കണ്ണുർ ഡി.സി.സി.യുടെ ജന:സിക്രട്ടറി കെ.പി.സാജുവിന്റെ വാക്കുകളാണ് മാതൃകാ സ്നേഹപാഠമായി നമ്മിൽ അലിഞ്ഞു ചേരുന്നത്.

Comments are closed.