1470-490

ബ്ലാക്ക്മാനെ പിടിക്കാനെന്നപേരിൽ രാത്രി ഇറങ്ങി നടന്ന ആറ് പേർ അറസ്റ്റിൽ

ഗുരുവായൂർ: ബ്ലാക്ക്മാനെ പിടിക്കാനെന്നപേരിൽ രാത്രി ഇറങ്ങി നടന്ന ആറ് പേരെ ഗുരുവായൂർ പോലീസ് അറസ്റ്റ് ചെയ്തു. കോവിഡ് 19 നിയന്ത്രണങ്ങൾ ലംഘിച്ച് രാത്രി ബ്ലാക്ക് മാനെ തേടിയിറങ്ങിയവരാണ് അറസ്റ്റിലായത്. ഇരിങ്ങപ്പുറം സ്വദേശികളായ ചട്ടിക്കൽ ശ്രീരാജ് (18), ചട്ടിക്കൽ അഭിഷേക് (18), കറുപ്പം വീട്ടിൽ മുഹമ്മദ് അസ്ലം (23) ആലിക്കൽ ശരത് രവീന്ദ്രൻ (21), മത്രംകോട്ട് സുനീഷ് (29) പേരകം മാളിയേക്കൽ രാഹുൽ രാജ് (20) എന്നിവരെയാണ് ഗുരുവായൂർ എസ്. ഐ. ഫക്രുദീൻ അറസ്റ്റ് ചെയ്തത്. ഞായാറാഴ്ച ഗുരുവായൂരും പരിസരപ്രദേശങ്ങളിലും വ്യാപകമായി അഭ്യൂഹങ്ങൾ പ്രചരിച്ചതിനെതുടർന്ന് ആളുകൾ റോഡിലിറങ്ങുകയും, ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിക്കുകയും ചെയ്തിരുന്നു. ജില്ലയിൽ പോലീസ് പട്രോളിങ്ങ് ശക്തമാക്കിയതായും, ബ്ലാക്ക്മാൻ എന്ന പേരിൽ അഭ്യൂഹങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെയും നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെയും നിയമനടപടികൾ സ്വീകരിക്കുമെന്ന് സിറ്റി പോലീസ് കമ്മീഷണർ ആദിത്യ അറിയിച്ചു.

Comments are closed.