1470-490

വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്തിൽ പൊട്ടുവെള്ളരി സംഭരണം ആരംഭിച്ചു


വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്തിൽ പൊട്ടുവെള്ളരി സംഭരണം ആരംഭിച്ചു. അഡ്വ വി ആർ. സുനിൽകുമാർ എംഎൽഎ, ഹോർട്ടികോർപ്പ് മാനേജിംഗ് ഡയറക്ടർ സജീവിന് പൊട്ടുവെള്ളരി നൽകി സംഭരണോദ്ഘാടനം നിർവഹിച്ചു. കിലോഗ്രാമിന് 25 രൂപ വെച്ചാണ് പൊട്ടുവെള്ളരി സംഭരിക്കുന്നത്. ഒന്നിടവിട്ടുള്ള ദിവസങ്ങളിൽ സംഭരണം വെള്ളാങ്ങല്ലുർ, പുത്തൻചിറ പഞ്ചായത്തുകളിൽ നടത്തും. എറണാകുളം ജില്ലയിൽ നിന്നുള്ള ഹോർട്ടികോർപ്പ് വാഹനം ഉപയോഗിച്ച് സംഭരിച്ച പൊട്ടുവെള്ളരിയുടെ വിതരണം എറണാകുളം ജില്ലയിലേക്ക് കൂടെ വ്യാപിപ്പിക്കും. റെസിഡന്റ്‌സ് അസോസിയേഷൻ, ഫളാറ്റുകൾ കേന്ദ്രീകരിച്ചും വില്പനക്ക് സാധ്യത ഒരുക്കും. പൊട്ടുവെള്ളരിയുടെ ഉപയോഗം, ഗുണം സംബന്ധിച്ചും കർഷകരെ സഹായിക്കുന്നത് സംബന്ധിച്ചും കൃഷി മന്ത്രിയുടെ സന്ദേശം വാർത്ത മാധ്യമങ്ങളിലൂടെ നൽകുന്നതിന് നടപടി സ്വീകരിക്കും. വിതരണം നടത്തുന്ന വാഹനത്തിന് പാസ്സ് അനുവദിക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് എഡിഎ അറിയിച്ചു.
വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എസ് രാധാകൃഷ്ണൻ, വെള്ളാങ്ങല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന അനിൽകുമാർ, കൃഷി അസിസ്റ്റന്റ് ഡയറക്ടർ മുഹമ്മദ് ഹാരിസ്, വേളൂക്കര അസിസ്റ്റന്റ് കൃഷി ഓഫീസർ ഉണ്ണി, വിഡിപി ഫീൽഡ് അസിസ്റ്റന്റ് ഇസ്മായിൽ എന്നിവർ പങ്കെടുത്തു.

Comments are closed.