1470-490

വിജീഷും കൂട്ടുകാരും നാട്ടിനൊപ്പമാണ്, അവർ എന്നും ഉണർന്നിരിക്കും.

കൊറോണ കാലത്ത്  സൗജന്യ റേഷൻ  വീട്ടിൽ എത്തിക്കുന്ന വിജിഷും കൂട്ടുകാരും 

രഘുനാഥ്.സി.പി

കുറ്റ്യാടി :- പ്രയാസങ്ങളിൽ ഒപ്പമിരിക്കുന്നവരാണ് യഥാർത്ഥ ബന്ധുക്കൾ എന്ന പഴമൊഴിക്ക് പ്രതീകമായി .കുറ്റ്യാടിയിലെ എ.കെ.വിജീഷും കൂട്ടുകാരും എന്നും എന്തിന്നും നാട്ടിൽ സജീവമാണ്. കുറ്റ്യാടി ടൗണിനോടും, പുഴയോടും ഒട്ടികിടക്കുന്ന ഇവിടുത്തെ സാമൂഹ്യ സാംസ്കാരിക രംഗത്ത് എന്നും എന്തിന്നും സജീവമാക്കുന്നത് ഈ പ്രദേശത്തെ യുവതയാണ്. കോറോണ മഹാമാരിയെ തുടർന്ന് വീടുകളിൽ ഒതുങ്ങാൻ വിധിക്കപ്പെട്ട പ്രദേശവാസികൾക്ക് വേണ്ട സൗകര്യങ്ങൾ ഏർപെടുത്താൻ വിജീഷും സംഘവും മുന്നിൽ തന്നെ,.കഴിഞ്ഞ പ്രളയകാലത്ത് കുറ്റ്യാടി പുഴ നിറഞ്ഞൊഴുകി വീടുകൾക്ക് നാശനഷ്ടങ്ങൾ വരുത്തിയപ്പോഴും വിജീഷും കൂടുകാരും ശുചീകരണ നിർമാണ പ്രവർത്തനങ്ങൾക്ക് മുന്നിൽ നിൽക്കുകയായിരുന്നു.കൊറോണാ കാലത്ത് പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി വീട്ടീൽ നിന്ന് ഇറങ്ങരുതെന്ന ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശം ശിര സാവഹിച്ച് പ്രായമായവരുടെയും പ്രയാസമനുഭവിക്കുന്നവർക്കും ഭക്ഷ്യവസ്തുകൾ  വീടുകളിലെത്തിക്കുന്നതും ആവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്യുന്നത് ഇവിടുത്തെ ചെറുപ്പക്കാർ തന്നെയാണ്.

Comments are closed.