1470-490

കാട്ടുപോത്തിന്റെ കുത്തേറ്റ് പരിക്കേറ്റു.

വനത്തിൽ തേൻ എടുക്കാൻ പോയ ആദിവാസിക്ക് കാട്ടുപോത്തിന്റെ കുത്തേറ്റ് പരിക്കേറ്റു. വാഴച്ചാല്‍ വനം ഡിവിഷനിലെ വാച്ച് മരം ആദിവാസി കോളനിയിലെ ഗോപാലനാണ് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ പരിക്കേറ്റത്.ശനിയാഴ്ച്ച വൈകീട്ടോടെയായിരുന്നു സംഭവം. .ചാര്‍പ്പ ഇട്ടിയാനി ഭാഗത്ത് വെച്ചാണ് കാട്ടുപോത്തിന്റെ ആക്രമണം ഉണ്ടായത്.ഉൾകാട്ടില്‍ തേനെടുക്കാന്‍ പോകുമ്പോൾ ആക്രമിക്കുകയായിരുന്നു.

രാത്രിയിൽ ആരും സഹായത്തിനില്ലാതെ നടന്ന് ഇട്ട്യാനിയിലെ ഷെഡ്ഡില്‍ എത്തിയ ഞായറാഴ്ച രാവിലെ അതിരപ്പിള്ളിയിലെ 108 ആംബുലന്‍സില്‍ ചാലക്കുടി താലൂക്ക് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.തലയ്ക്കും കാല്‍മുട്ടിനുമാണ് പരിക്കേറ്റിരിക്കുന്നത്. ഭാഗ്യം കൊണ്ടാണ് ജീവൻ തിരിച്ച് കിട്ടിയതെന്ന് ഗോപാലൻ പറഞ്ഞു
രൂക്ഷമായ വരള്‍ച്ച മൂലം കാട്ടില്‍ വെള്ളവും മറ്റും കുറഞ്ഞതോടെ അതിരപ്പിള്ളി മേഖലയിലെ ആദിവാസി ഊരുകളില്‍ വ്യാപകമായി വന്യമൃഗങ്ങളുടെ ശല്യം വർദ്ധിച്ചിരിക്കുകയാണ്.

കാട്ടാന ശല്യമാണ് കൂടുതൽ അനുഭപ്പെടുന്നത്. വന്യമൃഗങ്ങളുടെ ശല്യത്തിന് പരിഹാരം കാണുമെന്ന് പ്രഖ്യാപനത്തിൽ മാത്രം ഒതുങ്ങുകയാണെന്നാണ് പരാതി

Comments are closed.