1470-490

സംസ്ഥാനത്ത് ഇന്ന് എട്ട് പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് എട്ടുപേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കോഴിക്കോട് ജില്ലയില്‍ അഞ്ചുപേര്‍ക്കും പത്തനംതിട്ട, കണ്ണൂര്‍, കാസര്‍കോട്‌ ജില്ലകളില്‍ ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരികരിച്ചത്.
കോഴിക്കോട് ജില്ലയില്‍ രോഗം ബാധിച്ചവരില്‍ നാലുപേര്‍ നിസാമുദ്ദീനില്‍ നിന്നും ഒരാള്‍ ദുബായില്‍നിന്നും വന്നതാണ്. പത്തനംതിട്ടയില്‍ രോഗം സ്ഥിരീകരിച്ചയാള്‍ ഡല്‍ഹിയില്‍നിന്നും വന്നതാണ്. കണ്ണൂര്‍, കാസര്‍കോട്‌ ജില്ലയിലുള്ളവര്‍ക്ക് രോഗം ബാധിച്ചത് സമ്ബര്‍ക്കത്തിലൂടെയാണ്. ഇതുവരെ നിസാമുദ്ദീനില്‍ നിന്നും വന്ന പത്തുപേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുഉള്ളത്

Comments are closed.

x

COVID-19

India
Confirmed: 44,594,487Deaths: 528,673