റേഷൻ ഉപഭോക്താക്കൾക്ക് ബോധവത്ക്കരണവുമായി പാതയോരം

നന്മണ്ട: കാരക്കുന്നത്തെ എ.ആർ.ഡി. 165 റേഷൻ കടയിൽ സൗജന്യ റേഷൻ വാങ്ങാനെത്തുന്നവർക്ക് പാതയോരത്തിന്റെ ബോധവത്ക്കരണം :സർക്കാറിന്റെ നിർദേശങ്ങൾ ഗുണഭോക്താക്കളിലെത്തിച്ച് അത് സ്വന്തം വീടുകളിൽ നടപ്പിലാക്കാനും അത് വഴി അവർക്ക് കഴിയുന്നു. 150 ഗ്രാം സോപ്പും മുഖാവരണവും സാനിറ്റൈസറും പാതയോരം നൽകുന്നു.കൂടാതെ മീനച്ചൂടിലെ ദാഹമകറ്റാൻ കുടിവെള്ളവും വിതരണം ചെയ്യുന്നു. കടയുടമ ഉണ്ണികൃഷ്ണൻ പുത്തഞ്ചേരിയുടെ പൂർണ സഹകരണവും പാതയോരം സംഘാടകർക്ക് ലഭിക്കുന്നു. എ.കെ.ജയദീഷാണ് കോ ഓർഡിനേറ്റർ
Comments are closed.