1470-490

പാലങ്ങാട്ട് പച്ചക്കറി വിപ്ലവം

നരിക്കുനി – പാലങ്ങാട്ട് നാട്ടുകാർ കൃഷി ചെയ്ത കേരള കർഷക ക്ഷേമ വകുപ്പിന്റെ ആത്മ ഫാം

നരിക്കുനി – :- പാലങ്ങാട്
ഈശ്വരമ്പലത്തു മുഹമ്മദ്,പ്രേമൻ , ബഷീർ, ബീവി, തുടങ്ങിയവർ പാലങ്ങാടിന് നല്ലൊരു കർഷക കൂട്ടായ്മ …, നേരം വെളുത്തു കഴിഞ്ഞാൽ നേരെ കൃഷിയിടത്തിലേക്ക്, രണ്ടര ഹെക്ടറോളം സ്ഥലത്തു സുഹൃത്തുക്കളെയും കൂട്ടി കൃഷിപ്പണി നടത്തുന്നു ഈ കൊറോണ ക്കാലത്തും , തങ്ങളുടെ വീട്ടാവശ്യത്തിനുള്ളതും, മിച്ചം വരുന്നത് വിപണനവും , തീർത്തും ജൈവപച്ചക്കറി ആണ് കൃഷി ചെയ്യാറ് , രാസവളം തീരെ ഉപയോഗിക്കാതെ ബിസിനസ്‌ താല്പര്യം മാത്രം മുൻനിർത്തി ഉള്ള കൃഷി രീതി അല്ല കൃഷിയിടത്തിൽ, വെണ്ട, പടവലം, പാവക്ക, പയർ, ചീര, വത്തക്ക, തുടങ്ങിയവയാണ് പ്രധാന ഇനം. കൃഷിയെ നശിപ്പിക്കുന്ന പ്രാണികളെ നശിപ്പിക്കാൻ കുപ്പിയിൽ ഒരു ജൈവ ലായനിയും ഉണ്ട്. ഒരു പ്രത്യേക സ്മെൽ ഉണ്ട് ആ ലായനിക്ക്. പ്രാണികൾ ആ കുപ്പിയിൽ പറ്റി ചത്തു പോവുന്നു ,പശ പോലെ ഉള്ള ആ ലായനിയിലേക്ക് പ്രാണികളെ ആകർഷിക്കുകയും അതിൽ പറ്റി പിടിച്ചു നശിച്ചു പോവുകയും ചെയ്യുന്നു. കേരള കർഷക ക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തിൽ ആത്മ ഫാം സ്കൂൾ എന്ന പേരിൽ നരിക്കുനി കൃഷി ഭവന്റെ മേൽനോട്ടത്തിൽ ആണ് ഈ സംരഭം. നരിക്കുനിയിലെ പാലങ്ങാട്ടുകാർക്കു വിഷ രഹിത പച്ചക്കറി തുച്ഛമായ വിലക്ക് നൽകാൻ ഈ കൂട്ടായ്മക്ക് കഴിയുന്നു , ഇങ്ങനെ ഉള്ള സംരംഭങ്ങൾ നാടിന്റെ വളർച്ചക്കും സംസ്കാരത്തിനും വളരെ അത്യാവശ്യമാണ്. പുതു തലമുറ ഇതിൽ നിന്നൊക്കെ ഒരുപാട് പാഠങ്ങൾ പഠിക്കാൻ ഉണ്ട്. കൃഷിയിടത്തിൽ നിന്നും ഉപ ജീവനമാർഗമാക്കി ഒരു തൊഴിലും ചെയ്യാത്തവർക്ക് പകർത്താം സ്വന്തം ജീവിതത്തിൽ ഈ മണ്ണിനെയും മനുഷ്യനെയും സ്നേഹിക്കുന്ന ഈ പാലങ്ങാട്ടുകാർ ,. തീർത്തും മാതൃക പരമായ ഒരു കൂട്ടായ്മ, കക്ഷി രാഷ്ട്രീയ മത വേലിക്കെട്ടുകൾക്കു അതീതമായ ഈ കൂട്ടായ്മ. നരിക്കുനി കൃഷി ഓഫീസർ ദാന മുനീർ, കൃഷി അസിസ്റ്റന്റ് കാദർ എന്നിവരുടെ സഹായത്തോടെയും ,നിർദ്ദേശത്തോടെയുമാണ് കൃഷി ചെയ്യുന്നത് ,

Comments are closed.