1470-490

പക്ഷാഘാതം ബാധിച്ച വയോധികനെ പാതയോരത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.

ചേലക്കര കാളിയാറോഡ് സ്വദേശി കമറുവിനെയാണ് ചൂണ്ടൽ പഞ്ചായത്തിലെ പെരുമണ്ണ് മേഖലയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ ഞായറാഴ്ച്ച രാവിലെ കണ്ടെത്തിയത്. പതിമൂന്നാം വാർഡിൽ താമസിക്കുന്ന സുമതിയുടെ  വീടിനു മുൻപിലെ പൊതുവഴിയിലാണ് കമറുവിനെ ഉപേക്ഷിച്ചനിലയിൽ കണ്ടതിയെത്. ഇതിനെ ത്തുടർന്ന് സുമതി ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ കൊറോണ ഹെൽപ് ലൈനിലേക്ക് വിളിച്ച് വിവരം ധരിപ്പിക്കുകയായിരുന്നു. വിഷയം ശ്രദ്ധയിൽപ്പെട്ട ഡി.സി.സി. ജനറൽ സെക്രകട്ടറിസി. സി. ശ്രീകുമാറിന്റെ നേതൃത്വത്തിൽ ആക്ടസ് പ്രവർത്തകരെത്തി   കുന്നംകുളം പോലീസിന്റെ സഹായത്തോടെ ആംബുലൻസിൽ കുന്നംകുളം താലൂക്ക് ആശുപത്രിയിലെത്തിച്ച് വൈദ്യപരിശോധന നടത്തി. ഒരു രാത്രി മുഴുവൻ പാതയോരത്ത് കിടന്നതിനെ തുടർന്ന്  മറ്റ് ആരോഗ്യ പ്രശ്നങ്ങളൊന്നും ഇല്ലെന്ന് ഉറപ്പു വരുത്തിയതിനു ശേഷം കമറുവിനെ തൃശൂർ കോർപറേഷൻ അഗതിമന്ദിരത്തിലേക്ക് മാറ്റി. കോർപ്പറേഷൻ കൗൺസിലറും,  കോൺഗ്രസ് നേതാവുമായ  ജോൺ ഡാനിയേലുമായി, ശ്രീകുമാർ ബന്ധപ്പെട്ടതിനെ തുടർന്നാണ് തൃശ്ശൂർ  അഗതിമന്ദിരത്തിലേക്ക് ഇയാളെ മാറ്റിയത്. കമറുവിന്റെ മകനായ ഷിഹാബാണ് രാത്രിയിൽ ഇയാളെ ഓട്ടോറിക്ഷയിലെത്തിച്ച് പാതയോരത്ത് ഉപേക്ഷിച്ചത്. കമറു പെരുമണ്ണ് സ്വദേശിയാണ്. സി. സി.  ശ്രീകുമാർ നൽകിയ പരാതിയെ തുടർന്ന് പിതാവിനെ പാതയോരത്ത് ഉപേക്ഷിച്ച് കടന്നു കളഞ്ഞ  ശിഹാബിനെ എതിരെ ജില്ലാ കളക്ടർ കേസെടുത്തു.

Comments are closed.