1470-490

നരിക്കുനി റേഷൻ കടയിൽ സന്നദ്ധ സേവന വളണ്ടിയർമാർ നിയന്ത്രണമേർപ്പെടുത്തി

നരിക്കുനിയിൽ റേഷൻ കടകൾക്ക് മുമ്പിൽ സന്നദ്ധ വളണ്ടിയർമാരെത്തി ജനങ്ങളെ അകലം പാലിപ്പിച്ചപ്പോൾ


നരിക്കുനി: -ആരോഗ്യ വകുപ്പിന്റെ നിർദ്ദേശം നടപ്പാക്കാൻ കേരള സർക്കാറിന്റെ സന്നദ്ധ സേവന വളണ്ടിയർമാർ നിരക്കുനിയിലെ റേഷൻ കടകൾക്ക് മുമ്പിലുമെത്തി ,ഞായറാഴ്ചയായിട്ടും തിക്കും ,തിരക്കും കൂട്ടി റേഷൻ ഷാപ്പിലെത്തുന്ന ജനങളോട് എത്ര പറഞ്ഞാലും കേൾക്കില്ല അപ്പോൾ മാത്രം ഒരു മിനിറ്റ് മാറി നിൽക്കും വീണ്ടും കൂടി നിൽക്കും, അതായിരുന്നു സ്ഥിതി , അരിവാങ്ങുന്നവരെ നിയന്ത്രിക്കുന്നതിൽ പോലീസിനും പരിമിതിയുണ്ട്, സന്നദ്ധ വളണ്ടിയർമാരെത്തി 5 കാർഡ് വീതം വിളിച്ച് അതിൽ ക്രമീകരണം ഉണ്ടാക്കിയതിന് ശേഷമാണ് ജനങ്ങൾ അകലം പാലിക്കാൻ തുടങ്ങിയത് ,ഇതോടെ റേഷൻ ഷാപ്പിന് മുമ്പിൽ കേരള സർക്കാരിന്റെ സൗജന്യ അരിക്ക് വേണ്ടിയുള്ള തിക്കും തിരക്കും ഒഴിവായി ,

Comments are closed.