1470-490

മാസ്ക് നിസാരമല്ല; ജപ്പാൻ ശാസ്ത്ര സംഘത്തിൻ്റെ കണ്ടെത്തൽ


തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസത്തെ കൊറോണ അവലോകന വാർത്താ സമ്മേളനത്തിൽ മാസ്ക് ഉപയോഗിക്കേണ്ടതിന്റെ പ്രാധാന്യം സൂചിപ്പിച്ചത് വെറുതെയല്ല . ജപ്പാൻ ശാസ്ത്ര സംഘം മൈക്രോ ക്യാമറ വച്ച് പകർത്തിയ ദൃശ്യങ്ങൾ കൊറോണ വ്യാപനം എങ്ങിനെയെന്ന് കാണിക്കുന്നത് ഞെട്ടിക്കുന്നത്. തുമ്മുന്നതിലൂടെയും, അടുത്തിരുന്ന് സംസാരിക്കമ്പോൾ പോലും വൈറസ് പ്രസരണം ഏതു വിധമാകാമെന്ന് ദൃശ്യങ്ങൾ വ്യക്തമാക്കുന്നു . അടച്ചിട്ട വലിയൊരു ക്ലാസ് മുറിയിൽ നടത്തിയ പരീക്ഷണത്തിൽ 20 മിനുട്ട് വരെ അണുക്കൾ വായുവിൽ തങ്ങി നിൽക്കുന്നതായും കാണിക്കുന്നു. അതു കൊണ്ട് രോഗബാധയുള്ളവരുടെ  തൊട്ടടുത്ത് നിന്നില്ലെങ്കിൽ പോലും വൈറസ് ബാധ ഏൽക്കാൻ സാധ്യതയുണ്ട്. ഇവിടെയാണ് വീടിനകത്തു തന്നെ ഇരിക്കേണ്ടതിൽ ശ്രദ്ധ പതിപ്പിക്കേണ്ടത് എന്ന കാര്യം മറക്കരുത്. സ്വയം കരുതൽ മാത്രമാണ് രക്ഷയെന്ന് ഈ വീഡിയോ നമ്മെ ബോധ്യപ്പെടുത്തുന്നു. കരുതലാണ് കാര്യം കൊറോണയെ നമുക്കൊറ്റക്കെട്ടായി തുരത്താം ….

Comments are closed.