മടവൂരിൽ കോവിഡ് നിരീക്ഷണത്തിലുള്ളയാളെ സന്നദ്ധ വളണ്ടിയറാക്കിയതായി പരാതി

മടവൂർ :-മടവൂർ പഞ്ചായത്തിലെ സെക്രട്ടറിയും പ്രസിഡന്റും വാർഡ് മെമ്പർമാരും രാഷ്ട്രീയ പാർട്ടി പ്രതിനിധികളും സംയുക്തമായി എടുത്ത തീരുമാനമാണ് ഒരു വാർഡിൽ നിന്നും പ്രമുഖ രാഷ്ട്രീയ പാർട്ടികളുടെ ഓരോ പ്രതിനിധികൾ വീതം നാല് വോളണ്ടിയർമാരെ കണ്ടെത്താനും ,പാസ്സ് നൽകാനും… പാസ്സ് ഇഷ്യൂ ചെയ്യാനുള്ള അധികാരം പഞ്ചായത്ത് സെക്രെട്ടറിക്ക് ആണെന്നിരിക്കെ തീരുമാനങ്ങളെല്ലാം കാറ്റിൽ പറത്തി പഞ്ചായത്ത് പ്രസിഡന്റ് തന്റെ സീലും ഒപ്പും നൽകി സ്വന്തം ഇഷ്ടക്കാർക്കും 40 വയസ്സിനു മുകളിലുള്ളവർക്കും, 50 വയസ്സ് കഴിഞ്ഞവനും ,വിദേശത്ത് നിന്ന് വന്ന് കോ വിഡ്നിരീക്ഷണ കാലാവധി കഴിയാത്തവരെയും ഉൾപ്പെടുത്തി സ്വജന പക്ഷപാതിത്വപരമായി പാസ്സ് നല്കുകയാണുണ്ടായത്… , ആയതിന്റെ വ്യക്തമായ തെളിവുകളോട് കൂടി dyfi മടവൂർ മേഖല കമ്മിറ്റി കോഴിക്കോട് ജില്ലാ കലക്ടർക്കും, ബഹു. മന്ത്രിക്കും പരാതി നൽകുകയും, ഈ പാസുകൾ ദുരുപയോഗം ചെയ്യപ്പെടാവുന്ന സാഹചര്യത്തെ ചൂണ്ടിക്കാട്ടുകയും ചെയ്തിട്ടുണ്ട്… വ്യാജ പാസുകൾ നൽകി covid ദുരിതാശ്വാസ പ്രവർത്തനങ്ങളെ രാഷ്ട്രീയമായി ദുരുപയോഗം ചെയ്തത്തിനെതിരായി നടപടി ഉണ്ടാവണമെന്നും ,വളണ്ടിയറായി ചമഞ്ഞ് കോവിഡ് രോഗം പരത്തുന്നത് നിറുത്തണവെന്നും dyfi മടവൂർ പഞ്ചായത്ത് കമ്മിറ്റആവശ്യപ്പെട്ടിട്ടുണ്ട്… ,തങ്ങളുടെ കള്ളക്കളി വെളിച്ചത്തായ സാഹചര്യത്തിൽ,… RRT വളണ്ടിയർമാരെ dyfi അപമാനിച്ചു എന്ന പ്രസ്താവനയുമായി തങ്ങളുടെ മുഖം രക്ഷിക്കാൻ udyf രംഗത്തെത്തിയിട്ടുണ്ട്… dyfi പരാതിയിൽ പറഞ്ഞിട്ടുള്ള മുഴുവൻ കാര്യങ്ങളും കൃത്യവും വസ്തുനിഷ്ഠവും തെളിവുകളോട് കൂടിയതും ആണ്…ആയതു പരാതിയോടോപ്പം സമർപ്പിച്ചിട്ടുമുണ്ട്… ദുരന്ത കാലഘട്ടത്തിൽ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പോലും ,രാഷ്ട്രീയ ലാഭം കൊയ്യാൻ ശ്രമിക്കുന്നവരെ തിരിച്ചറിയണമെന്നും ഈ മഹാമാരിക്കെതിരെ ഉള്ള പോരാട്ടത്തിൽകേരള സർക്കാരിനൊപ്പം എല്ലാവരും ഒരുമിച്ചു പോരാടണമെന്നും dyfi ആവശ്യപ്പെടുന്നു…
Comments are closed.